എഡിറ്റര്‍
എഡിറ്റര്‍
ജനറല്‍ വൈദ്യയെ കൊന്നവരെ സുവര്‍ണ ക്ഷേത്രത്തില്‍ രക്തസാക്ഷികളായി ആദരിച്ചത് വിവാദമാകുന്നു
എഡിറ്റര്‍
Thursday 11th October 2012 12:10am

അമൃത്‌സര്‍: മുന്‍ കരസേനാ മേധാവി ജനറല്‍ വൈദ്യയെ കൊന്ന കേസില്‍ തൂക്കിലേറ്റപ്പെട്ട രണ്ട് പേരെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ രക്തസാക്ഷികളായി ആദരിച്ചത് വിവാദമാകുന്നു.

Ads By Google

1992 ല്‍ തൂക്കിലേറ്റപ്പെട്ട ഹര്‍ജിന്ദര്‍ സിങ്, സുഖ്‌ദേവ് സിങ് സുഖ എന്നിവരെയാണ് ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചത്.

1984 ല്‍ സുവര്‍ണക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയുടെ പ്രതികാര നടപടിയായിരുന്നു ജനറല്‍ വൈദ്യയുടെ വധം. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധിയും ഇക്കാരണത്താലാണ് കൊല്ലപ്പെട്ടത്.

അന്നത്തെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ജനറല്‍ കെ.എസ് ബ്രാറിന് നേരെ ലണ്ടനില്‍ വധശ്രമം നടന്നതിന് തൊട്ടുപിറകെയുണ്ടായ ആദരിക്കല്‍ ചടങ്ങിനെ കോണ്‍ഗ്രസും ബി.ജെ.പിയും വിമര്‍ശിച്ചു.

Advertisement