എഡിറ്റര്‍
എഡിറ്റര്‍
കേരളവര്‍മയില്‍ ആധിപത്യമുറപ്പിച്ച് എസ്.എഫ്.ഐ; എ.ബി.വി.പി സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട്
എഡിറ്റര്‍
Friday 25th August 2017 10:49am

തൃശൂര്‍: കേരള വര്‍മ്മ കോളജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യമുറപ്പിച്ച് എസ്.എഫ്.ഐ. ഡിപ്പാര്‍ട്ടമെന്റ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17ല്‍ 16 സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. കോളേജ് യൂണിയനിലെ 13 സീറ്റിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഒരു സീറ്റ് എ.ഐ.എസ്.എഫിനാണ്. എ.ഐ.എസ്.എഫ് വിജയിച്ച മാത്ത്സ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച എ.ബി.വി.പി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് പൂജ്യം വോട്ടാണ്.

എസ്.എഫ്.ഐ കൂടാതെ എ.ബി.വി.പി, കെ.എസ്.യു, ഫ്രട്ടേണിറ്റി, ഐസാ, എ.ഐ.എസ്.എഫ് എന്നി സംഘടനകളും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഐസ പെണ്‍കുട്ടിയെ മത്സരിപ്പിച്ചതിലൂടെ ശക്തമായ മത്സരമുണ്ടാവുമെന്ന് കരുത്തിയിരുന്നെങ്കിലും എസ്.എഫ്.ഐ വലിയ വിജയമാണ് നേടിയത്. 450ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്.എഫ്.ഐയുടെ സഞ്ചയ് കൃഷ്ണ എ.ബി.വിപി സ്ഥാനര്‍ത്ഥിയെ തോല്‍പ്പിച്ചത്.

ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി സഞ്ചയ് കൃഷ്ണ, വൈസ് ചെയര്‍പേഴ്‌സണ്‍ മേഘ്‌ന, ജനറല്‍ സെക്രട്ടറിയായി ആദിത്യന്‍, ജോയിന്റ് സെക്രട്ടറിയായി ശ്രുതി, സര്‍വകലാശാല പ്രതിനിധികളായി ഷിജില്‍, അജിഷേക്, ജനറല്‍ ക്യാപ്റ്റനായി.

അഭിനന്ദ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി പ്രണവ്, മാഗസിന്‍ എഡിറ്ററായി ഹേമന്ദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Advertisement