എഡിറ്റര്‍
എഡിറ്റര്‍
പൊന്നാനി എം.ഇ.എസ് കോളേജിലെ 92 ദിവസത്തെ സമരം വിജയത്തിലെത്തിച്ച് എസ്.എഫ്.ഐ; പുറത്താക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും തിരിച്ചെടുക്കും
എഡിറ്റര്‍
Monday 20th November 2017 8:13pm

മലപ്പുറം: 92 ദിവസത്തെ സമരത്തിന് വിജയത്തോടെ അവസാനം. പൊന്നാനി എം.ഇ.എസ് കോളേജില്‍ ഐസ്.എഫ്.ഐ നടത്തി വന്ന സമരത്തിന് വിജയം. പുറത്താക്കിയ 26 വിദ്യാര്‍ത്ഥികളേയും തിരിച്ചെടുക്കും. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സമര്‍പ്പിച്ച യു.യു.സി, വൈസ് ചെയര്‍മാന്‍ നോമിനേഷനുകള്‍ തള്ളിയതോടെയാണ് നാളുകള്‍ നീണ്ട സമരത്തിന് തുടക്കമായത്.

സമരം അവസാനിപ്പിക്കാനായി വിദ്യാഭ്യാസ മന്ത്രിയുമായി കഴിഞ്ഞദിവസം മാനേജുമെന്റ് സമരം നടത്തിയിരുന്നു. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാതെ വരികയായിരുന്നു. തുടര്‍ന്ന് സമരവുമായി എസ്.എഫ്.ഐ മുന്നോട്ട് പോവുകയായിരുന്നു.

എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇന്ന് കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ മാനേജ്‌മെന്റ് ഇന്ന് സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം വിജയമാവുകയായിരുന്നു. കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത 15 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, പുറത്താക്കിയ 11 വിദ്യാര്‍ഥികളില്‍ 8 പേരെ തിരിച്ചെടുത്തു. മൂന്ന് പേര്‍ക്ക് മറ്റു കോളേജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്നുമുള്ള ഉറപ്പിലാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐ തയ്യാറായത്.


Also Read: ‘നിന്റെ ഉഡായിപ്പൊന്നും ഇങ്ങോട്ട് വേണ്ട’; മത്സരം വൈകിപ്പിക്കാന്‍ ലങ്കന്‍ താരത്തിന്റെ കുറുക്കു വിദ്യ; ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന് ഷമിയും, വീഡിയോ


കലാലയ രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷവും പൊന്നാനി എം.ഇ.എസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമര രംഗത്തുണ്ടായിരുന്നു. ഈ സമരമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.

നേരത്തെ സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അധികൃതര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പഠനം തടസ്സപ്പെടുത്തും വിധം ധര്‍ണയോ സമരമോ നടത്തുന്ന വിദ്യാര്‍ത്ഥികളെ താത്കാലികമായി പുറത്താക്കാന്‍ പ്രിന്‍സിപ്പലിനും മറ്റ് അധികാരികള്‍ക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

Advertisement