എഡിറ്റര്‍
എഡിറ്റര്‍
വെള്ളാപ്പള്ളി എഞ്ചിനിയറിങ് കോളേജ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; പ്രതിഷേധം അക്രമാസക്തമായി
എഡിറ്റര്‍
Monday 10th April 2017 1:18pm

തിരുവന്തപുരം: വെള്ളാപ്പള്ളി എഞ്ചിനിയറിങ് കോളേജിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.

കട്ടച്ചിറ എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടാണ് കോളേജിലേക്ക് എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കോളേജിന് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ലുകളും ക്ലാസ് മുറികളും അടിച്ചുതകര്‍ക്കുകയും ചെയ്തു. പൊലീസും വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കോളേജിന് പുറത്ത് വലിയ പൊലീസ് സംഘം തമ്പടിച്ചിരുന്നെങ്കിലും പൊലീസിന്റെ സുരക്ഷാവേലി ഭേദിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ കോളേജിനകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഇന്നലേയും കോളേജില്‍ എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയും പ്രതിഷേധം ഉണ്ടായിരുന്നു. അരമണിക്കൂറോളം കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.

Advertisement