എഡിറ്റര്‍
എഡിറ്റര്‍
ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്.എഫ്.ഐ
എഡിറ്റര്‍
Wednesday 15th November 2017 4:10pm

 

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടേയും ഡോക്ടര്‍മാരുടേയും പെന്‍ഷന്‍ പ്രായം നിലവിലെ 60 വയസില്‍ നിന്നും 62 ലേക്കും സംസ്ഥാന ആരോഗ്യ സര്‍വീസിലെ പെന്‍ഷന്‍പ്രായം 56 ല്‍ നിന്നും 60 ലേക്കും ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്.എഫ്.ഐ മെഡിക്കോസ്. സര്‍ക്കാരിന്റെ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നതായി എസ്.എഫ്.ഐ മെഡിക്കോസ് അറിയിച്ചു.


Dont Miss തനിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തെറ്റുകളേറെ;മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും തോമസ് ചാണ്ടി


പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ കാലം ലഭ്യമാക്കുക, നിലവിലെ പി.ജി അംഗീകാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, തുടങ്ങിയ വാദങ്ങളാണ് ഇതിന് വേണ്ടി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നതെന്നും എന്നാല്‍ നിലവില്‍ ആരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല ഈ നയമെന്നും മറിച്ച് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയാണ് ചെയ്യുകയെന്നും എസ്.എഫ്.ഐ മെഡിക്കോസ് പറയുന്നു.

ഒരു വലിയ വിഭാഗം യുവഡോക്ടര്‍മാരുടെ ജോലി സാധ്യത ഇതിലൂടെ നഷ്ടമാകും. പരിചയ സമ്പന്നത ഒരു നിമിഷം കൊണ്ട് നേടുന്നതല്ല എന്ന വസ്തുതയെ വിസ്മരിക്കരുത്. യുവഡോക്ടര്‍മാരോടു ചെയ്യുന്ന അവകാശലംഘനം കൂടിയാണ് ഇത്.

പുതിയ തസ്തികകള്‍ നിര്‍മിക്കാതെയും സ്ഥിര നിയമനങ്ങള്‍ നടത്താതെയും ബോണ്ട്, പെന്‍ഷന്‍ പ്രായ വര്‍ധനവ് പോലുള്ള വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

പെന്‍ഷന്‍പ്രായ വര്‍ധനവ് എന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കുവാന്‍ സാധിക്കില്ല.

ആയതിനാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ എസ്.എഫ്.ഐ മെഡിക്കോസ് ശക്തമായ സമരമുറകളോടെ മുന്നോട്ട് പോകുന്നതായിരിക്കുമെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Advertisement