എഡിറ്റര്‍
എഡിറ്റര്‍
ചരിത്രം കുറിച്ച് എസ്.എഫ്.ഐ; രാജസ്ഥാനില്‍ സംഘപരിവാറിനെ തൂത്തെറിഞ്ഞ് 21 ഇടത്ത് തകര്‍പ്പന്‍ ജയം
എഡിറ്റര്‍
Tuesday 5th September 2017 12:04pm

ജയ്പൂര്‍: രാജസ്ഥാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് എസ്.എഫ്.ഐ. സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളടക്കം 21 കോളേജുകളില്‍ മികച്ച ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ വിജയിച്ചത്.

കഴിഞ്ഞ വര്‍ഷം 4 കോളേജുകളില്‍ മാത്രമാണ് സംഘടനക്ക് യൂണിയന്‍ ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 21 എന്ന വലിയ ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ എത്തിച്ചത്. വോട്ടെണ്ണലില്‍ തുടക്കം മുതലേ ആധിപത്യമുറപ്പിച്ച എസ്.എഫ്.ഐ സംഘപരിവാര്‍ ക്യാമ്പുകള്‍ക്ക് കനത്തപ്രഹരം നല്‍കിക്കൊണ്ടായിരുന്നു മുന്നേറിയത്.


Dont Miss നാണമില്ലേ ഇങ്ങനെയൊക്കെ വിളിച്ചുപറയാന്‍; ഇത് വെറും പി.ആര്‍ കാമ്പയിന്‍; കങ്കണക്കെതിരെ ആഞ്ഞടിച്ച് ഗായിക സോന മൊഹാപത്ര


ഹനുമംഗര്‍ ജില്ലയിലെ നെഹ്‌റു മെമ്മോറിയല്‍ പോസ്റ്റ് കോളേജില്‍ എസ്.എഫ്.ഐ പ്രസിഡന്റായി മഹേന്ദ്രകുമാര്‍ ശര്‍മയാണ് വിജയിച്ചത്.

രാജസ്ഥാനിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിനൊപ്പം ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഓരോ സഖാക്കള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും അറിയിച്ചു.

രാജസ്ഥാനിലെ സിക്കാറില്‍ സംഘടനയുടെ ദേശീയ സമ്മേളനത്തിലൂടെ ഉത്തരേന്ത്യയിലെ എസ്.എഫ്.ഐ യുടെ ആദ്യ ദേശീയ സമ്മേളനത്തിനായിരുന്നു തുടക്കം കുറിച്ചത്.

ആ കാലയളവില്‍ സംഘടനക്കും സംഘടനയിലെ പ്രവര്‍ത്തകര്‍ക്കും നേരെ സംഘപരിവാറുകാരുടെ വലിയ രീതിയിലുള്ള ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.

Advertisement