എഡിറ്റര്‍
എഡിറ്റര്‍
എ.ബി.വി.പിയെ വളര്‍ത്തിയത് എ.ഐ.എസ്.എഫ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്.എഫ്.ഐ
എഡിറ്റര്‍
Tuesday 15th August 2017 12:06am

തിരുവനന്തപുരം: എസ്.എഫ്.ഐയെ എ.ബി.വി.പിയോടുപമിച്ച എ.ഐ.എസ്.എഫിനതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. ഒരേ പന്തലില്‍ സമരം ചെയ്ത എ.ഐ.എസ്.എഫും എ.ബി.വി.പിയുമാണ് ഒരേ തൂവല്‍ പക്ഷികളെന്നും വിജിന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

എസ്.എഫ്.ഐയെ വിമര്‍ശിക്കുകയല്ലാതെ എ.ഐ.എസ്.എഫിന് പ്രത്യേകിച്ച് പണിയൊന്നുമില്ലായെന്നും വിജിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.


Also Read: എഴുപത്തൊന്നാം സ്വാതന്ത്ര്യദിന വാര്‍ഷികം 71കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ക്ക് മുകളിലാണ്; യോഗിക്കും മോദിക്കുമുള്ള ഓര്‍മ്മപെടുത്തലുകളുമായി എം.ബി രാജേഷ്


സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ടാണ് എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ആരംഭിച്ചത്. പാമ്പാടി കോളേജ്, ലോ അക്കാദമി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Advertisement