ലൈംഗിക ചുവയുള്ള സന്ദേശം: എസ്.എഫ്.ഐ നേതാവിനെതിരെ സംഘടനാ നടപടിയെടുത്തു
kERALA NEWS
ലൈംഗിക ചുവയുള്ള സന്ദേശം: എസ്.എഫ്.ഐ നേതാവിനെതിരെ സംഘടനാ നടപടിയെടുത്തു
ന്യൂസ് ഡെസ്‌ക്
Saturday, 9th February 2019, 11:18 pm

കൊച്ചി: എറണാകുളം ഏലൂർ സ്വദേശിയായ പെൺകുട്ടിക്ക് ലൈംഗിക സന്ദേശങ്ങൾ അയച്ച എസ്.എഫ്.ഐ. നേതാവിനെ മുഴുവൻ ചുമതലകളിൽ നിന്നും നീക്കം ചെയ്തു. എറണാകുളം എസ്‌.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് കുറ്റാരോപിതനായ അൻസിഫ് അബുവിനെ സംഘടനയുടെ ചുമതലകളിൽ നിന്നും മാറ്റിയത്. എന്നാൽ ആസിഫ് ഇപ്പോഴും എസ്.എഫ്.ഐ അംഗമാണ്. ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. എസ്എഫ്ഐ പെരുമ്പാവൂർ ഏരിയാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു അൻസിഫ് അബു.

Also Read കേക്കുമായി പിറന്നാളാഘോഷിക്കാന്‍ അമ്മയെത്തി; കാത്തിരുന്നത് മകന്റെ വെന്തുരുകിയ ഒരു ജോഡി ബൂട്ടുകള്‍

ദീപ്തി ടി.വി. എന്ന പെൺകുട്ടിയാണ് ഫെബ്രുവരി 6നു അൻസിഫിൽ നിന്നും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ തനിക്ക് ലഭിച്ചെന്നു കാണിച്ച് ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഫേസ്ബുക്കിൽ എഴുതിയത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം. മുൻ ഏരിയാ സെക്രട്ടറി വീട്ടിലെത്തിയെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

Also Read മുഖപടം ധരിച്ച് ഖദീജ വീണ്ടുമെത്തി; വിമര്‍ശകര്‍ക്കുള്ള മറുപടി ആവര്‍ത്തിച്ച് എ.ആര്‍. റഹ്മാന്‍

പോസ്റ്റിട്ടതിന്റെ കൂടെ എസ്.എഫ്.ഐ പെരുമ്പാവൂർ ഏരിയ കമ്മിറ്റിയെയും എറണാകുളം ജില്ലാ കമ്മിറ്റിയെയും പെൺകുട്ടി ടാഗ് ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദീപ്തി പറയുന്നു. ഇതിനു ശേഷമാണ് അൻസിഫിനെതിരെ നടപടി എടുത്തുകൊണ്ടുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം വരുന്നത്.