എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക ആരോപണം: മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു
എഡിറ്റര്‍
Friday 21st June 2013 12:25pm

ummen-580

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ ജീവനക്കാരനെ പിരിച്ചുവിട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച യുവതിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായ പരാതിയിലാണ് കോള്‍ സെന്റര്‍ ജീവനക്കാരനെ പിരിച്ചുവിട്ടത്. കൊല്ലം സ്വദേശിനിയായ സ്ത്രീയാണ് പരാതിക്കാരി.

Ads By Google

ജോലിയുമായി ബന്ധപ്പെട്ട പരാതി പറയാനാണ് യുവതി മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് വിളിച്ചത്.
്ഇതിന് ശേഷം ഓഫീസ് ജീവനക്കാരനായ ഗിരീഷ് കുമാര്‍ പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് നിരന്തരം വിളിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കിത്തരാമെന്നും ഇതിനായി തനിയ്ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

പരാതി പരിഹാര സെല്ലില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഗിരീഷ്.

പതിനെട്ടാം തീയതി പൊതുഭരണ വകുപ്പ് പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷം ഗിരീഷ് കുമാറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ബുധനാഴ്ച ഇയാളെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഒരു മാസം മുമ്പാണ് സ്ത്രീ പരാതി നല്‍കിയത്.

എന്നാല്‍ പരാതിക്കാരിയുടെ പേര് വിവരം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജീവനക്കാരനെ പിരിച്ചുവിട്ട പത്രക്കുറിപ്പ് പുറത്തിറക്കിയതെന്ന ആക്ഷേപം ഉണ്ട്.

Advertisement