എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മന്ത്രി ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗികാരോപണം
എഡിറ്റര്‍
Sunday 23rd June 2013 12:00pm

jose-thettayil

ആലുവ: മുന്‍ മന്ത്രി ജോസ് തെറ്റയിലിനും മകനുമെതിരെ ലൈംഗികാരോപണം. മഞ്ഞപ്ര സ്വദേശിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Ads By Google

ഇതുസംബന്ധിച്ച പരാതി യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കി. സ്ത്രീയുടെ പരാതിയില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. യുവതിയില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ വി.എസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു ജോസ് തെറ്റയില്‍.

മകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാമെന്ന് തെറ്റയില്‍ വാഗ്ദാനം ചെയ്ത് തെറ്റയിലും മകന്‍ ആദര്‍ശും പീഡിപ്പിച്ചെന്നാണ് ആരോപണം. വീഡിയോ ദൃശ്യങ്ങളും യുവതി പരാതിക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ജോസ് തെറ്റയില്‍ പ്രതികരിച്ചു. ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement