എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 22nd November 2017 2:38pm

 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്ത്രീ വോട്ടര്‍മാരില്‍ അറുപത് ശതമാനം ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടന്ന് കണക്കുകള്‍ പുറത്തുവരുന്നു. ക്വിനിപിയാക്ക സര്‍വ്വകലാശാല നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനത്തോളം സത്രീകളും ജോലിസ്ഥലങ്ങളില്‍ വച്ചാണ് അതിക്രമങ്ങള്‍ നേരിടേണ്ടിവന്നത്. നാല്‍പ്പത്തിമൂന്ന് ശതമാനം പേരും സാമൂഹിക സാഹചര്യങ്ങളില്‍ വച്ചും അതിക്രമങ്ങളെ നേരിടുന്നുണ്ട്.


Also Read: ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം; വീട്ടമ്മ അറസ്റ്റില്‍


വീടുകളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. എകദേശം 14% ത്തോളം സ്ത്രീകളും വീടിനുള്ളില്‍ വച്ച് ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നുണ്ട്.

അതേസമയം, അമേരിക്കയില്‍ പുരുഷ വോട്ടര്‍മാരില്‍ 20 ശതമാനം പേര്‍ക്ക് മാത്രമേ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുള്ളുവെന്നും സര്‍വ്വേഫലത്തില്‍ സൂചിപ്പിക്കുന്നു. നവംബര്‍ 15-20 ദിവസങ്ങളില്‍ 1415 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.

Advertisement