മെയ്‌വും ഓട്ടിസും വീണ്ടുമെത്തുന്നു; സെക്‌സ് എജ്യുക്കേഷന്‍ പുതിയ റീല്‍സ് വൈറലാവുന്നു
Film News
മെയ്‌വും ഓട്ടിസും വീണ്ടുമെത്തുന്നു; സെക്‌സ് എജ്യുക്കേഷന്‍ പുതിയ റീല്‍സ് വൈറലാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th August 2022, 8:06 pm

സെക്സ് എജ്യുക്കേഷന്‍ നാലാം സീസണ്‍ ഷൂട്ട് തുടങ്ങി. ഇതിനോടനുബന്ധിച്ച് നെറ്റ്ഫ്ളിക്സ് പുറത്ത് വിട്ട പുതിയ റീല്‍സ് വൈറലാവുകയാണ്.

സീരീസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന എമ്മാ മാക്കിക്കൊപ്പം കനേഡിയന്‍ സിറ്റ്-കോം ‘ഷിറ്റ്സ് ക്രീക്ക്’ താരം ഡാനിയല്‍ ലെവിയേയും റീല്‍സില്‍ കാണാം. എമ്മാ മാക്ക് അവതരിപ്പിക്കുന്ന മെയ്‌വ് വൈലിയുടെ പുതിയ കോളേജായ ഐവീ ലീഗിലെ പ്രഫസറായാണ് ലെവി എത്തുന്നത്.

ലോകമെമ്പാടും ആരാധകരുള്ള ബ്രിട്ടിഷ് കമിങ് ഓഫ് എയ്ജ് കോമഡി ഡ്രാമ സീരീസാണ് സെക്സ് എജ്യുക്കേഷന്‍. സീരീസിലെ കഥയും കഥാപാത്രങ്ങളും ഏറെ നിരൂപക പ്രശംസയും വലിയ പ്രേക്ഷക പിന്തുണയും നേടിയിരുന്നു. മൂര്‍ഡെയില്‍ എന്ന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ലൈംഗിക ആശയകുഴപ്പങ്ങളാണ് കഥയുടെ പശ്ചാത്തലം.

ഇംഗ്ലിഷ് നാടകകൃത്ത് ലൗറി നണ്‍ ആണ് സീരീസ് ഒരുക്കിയിരിക്കുന്നത്. 2019 ജനുവരി 11ന് നെറ്റ്ഫ്ളികസിലൂടെ ആദ്യ ഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ 40 മില്ല്യണ്‍ പേരാണ് സീരീസ് കണ്ടത്.

View this post on Instagram

A post shared by Netflix India (@netflix_in)

മൂര്‍ഡെയില്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഓട്ടിസിലൂടെയാണ് സീരീസ് മുമ്പോട്ട് പോകുന്നത്. ഓട്ടിസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി, തന്റെ സഹപാഠിയായ മെയ്‌വുമായി  ചേര്‍ന്ന് സെക്സ് ക്ലിനിക്ക് തുടങ്ങുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ സംഭവങ്ങളുമാണ് സീരീസിന്റെ ഇതിവൃത്തം. അസാ ബട്ടര്‍ഫൈ്ള, എമ്മാ മാക്കി, ഗില്ലിയന്‍ ആന്റേസണ്‍, ഗുട്ടി ഗാട്വ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

Content Highlight: Sex Education Season 4 First Look Poster