എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക വിവാദം: ഫ്രാങ്ക് റിബറിക്കും, ബെന്‍സിമക്കുമെതിരെ കേസ്
എഡിറ്റര്‍
Tuesday 18th June 2013 3:40pm

french-footballers

പാരീസ്:  പ്രശസ്ത ഫ്രഞ്ച് ഫുട്‌ബോള്‍ താരങ്ങളായ ഫ്രാങ്ക് റിബറി, കരീം ബെന്‍സിമ എന്നിവര്‍ക്കെതിരെ ലൈംഗികാരോപണത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളികളെ സമീപിച്ച കേസിലാണ്  താരങ്ങളെ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.  നിശാ ക്ലബ്ബുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലൈംഗിക തൊഴിലാളിയായ സഹിയ ദെഹര്‍ എന്ന പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കേസ്.

Ads By Google

ഫ്രഞ്ച് താരങ്ങളായ ഫ്രാങ്ക് റിബറിയും, കരീം ബെന്‍സിമയും പെണ്‍കുട്ടിയെ സമീപിക്കുമ്പോള്‍ പ്രായപൂര്‍ത്തി യായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഫ്രാന്‍സില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിയമം അനുവദിക്കുന്ന പ്രായം 15 വയസ്സാണെങ്കിലും, 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളെ പണം കൊടുത്ത് ലൈംഗിക വേഴ്ച്ചക്കുപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ഇത്തരത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് തെളിയുകയാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുകയും,  45000 യൂറോ പിഴയായി അടക്കുകയും ചെയ്യണം.

എന്നാല്‍ തങ്ങള്‍ക്കെതിരായ ലൈംഗിക ആരോപണം ഫ്രഞ്ച് താരങ്ങള്‍ നിഷേധിച്ചു.  നേരത്തെ 2010ല്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് റിബറിയേയും,  ബെന്‍സിമയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  കേസില്‍ റിബറിക്കും,  ബെന്‍സിമക്കും പുറമെ ആറ് പേരും ഉള്‍പ്പെട്ടിരുന്നു.

ഈ രണ്ട് കേസിനെ കൂടാതെ മറ്റ് നിരവധി ലൈംഗിക കേസുകളില്‍ ഫ്രാങ്ക് റിബറി ഉള്‍പ്പെട്ടിട്ടുണ്ട്
കളിക്കളത്തില്‍ മി്ന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന റിബറി കളിക്കളത്തിന് പുറത്ത്് തോന്ന്യാസിയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിബറിയെ കുറിച്ച് എഴുതിയത്.

Advertisement