യു.എസ് കസ്റ്റഡിയില്‍ എടുത്ത ഏഴ് വയസ്സകാരി മരിച്ചു; മരണകാരണം നിര്‍ജ്ജലീകരണമെന്ന റിപ്പോര്‍ട്ട്
World News
യു.എസ് കസ്റ്റഡിയില്‍ എടുത്ത ഏഴ് വയസ്സകാരി മരിച്ചു; മരണകാരണം നിര്‍ജ്ജലീകരണമെന്ന റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Friday, 14th December 2018, 11:57 am

മെക്സിക്കോ: ഗുവാട്ടമാലയില്‍ നിന്നും മെക്‌സിക്കോയിലേക്ക് കടക്കാന്‍ ശ്രമിക്കവേ പിടിക്കപ്പെട്ട ഏഴ് വയസ്സകാരി യു.എസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി മരിച്ചുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെയും പിതാവിനെയും ഡിസംബര്‍ ആറാം തിയ്യതിയാണ് യു.എസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്നത്. മെക്‌സിക്കോയിലേക്ക് പ്രവേശനമാവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ച 163 പേരുടെ സംഘത്തിലുള്ളവരാണ് ഇവര്‍.

Also Read: റഫാലില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; എല്ലാ ഹരജികളും തള്ളി

ഡിസംബര്‍ ഏഴിന് രാവിലെയോടകൂടി് കുട്ടി ആരോഗ്യാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. ശരീര താപനില 105 ഡിഗ്രി വരെയെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു എന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ ഉദ്യോഗസ്ഥരും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്ന് റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു