എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് ഏഴ് കോടി രൂപയുടെ വന്‍ ചന്ദന വേട്ട
എഡിറ്റര്‍
Monday 4th August 2014 11:20pm

sandal തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് കോടി രൂപയുടെ വന്‍ ചന്ദന വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് മുട്ടത്തറ, കല്ലംമൂട് കോളനികളില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന ചന്ദന വിഗ്രഹങ്ങളും ചന്ദനമുട്ടിയും കണ്ടെടുത്തത്.

തിരുവനന്തപുരം ഡിഎഫ്ഒയുടെയും ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍
400 കിലോയോളം തൂക്കം വരുന്ന 150 ഓളം വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ഒരേസമയം അഞ്ചിടങ്ങളിലായാണ് പരിശോധന നടത്തിയത്.

വീടുകളിലായിരുന്നു വന്‍തോതില്‍ ചന്ദന വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയതോടെ നിര്‍മ്മാണം നടത്തിയവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആരെയും പിടികൂടാനായില്ല.

ബംഗളൂരു, ആര്യങ്കാവ്, മറയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചന്ദനത്തടികള്‍ എത്തിച്ചിരുന്നത്. ബംഗളൂരുവിലും മൈസൂരിലുമായാണ് ചന്ദനവിഗ്രഹങ്ങള്‍ വില്‍ക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Advertisement