എഡിറ്റര്‍
എഡിറ്റര്‍
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ ജയന്തിയാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ എഴ് പേര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Thursday 7th December 2017 3:06pm

യു.പി: ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥികളെ ജാതിയുടെ പേരില്‍ അപമാനിച്ച സംഭവത്തില്‍ എഴുപേരെ അറസ്റ്റ് ചെയ്തു. അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ കൂടിയിരുന്നു.

ഇതിന്റെ ഭാഗമായി ക്യാംപസില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രതികളായ എഴ് വിദ്യാര്‍ത്ഥികള്‍ പോസ്റ്ററുകള്‍ നശിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ദളിത് എന്നുവിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ ദളിത് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മാനസികമായി ക്യംപസില്‍ തുടരാന്‍ കഴിയാത്ത് സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍കോഡ് 147 പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Advertisement