സെറ്റിനൊരുങ്ങിക്കോളൂ; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 10 വരെ
ന്യൂസ് ഡെസ്‌ക്

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റിന് ജനുവരി 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബിരുദാനന്തരബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡും ആണ് യോഗ്യത. ചില വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രോസ്പെക്ടസും സിലബസും എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ജനറല്‍, ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ, പി.ഡബ്ല്യു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപയുമാണ് ഫീസ്. അപേക്ഷകര്‍ എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in സന്ദര്‍ശിക്കുക.