എഡിറ്റര്‍
എഡിറ്റര്‍
രാജ്യസേവനമെന്നാല്‍ ദൈവ സേവനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
എഡിറ്റര്‍
Friday 20th October 2017 12:36pm

കേദാര്‍നാഥ്: രാജ്യസേവനമെന്നത് ദൈവ സേവനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെത്തിയ മോദി പൊതു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം നടത്തിയത്.

2013 ല്‍ കേദാര്‍നാഥില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ എല്ലാവരേയും പോലെ തനിക്കും അതിയായ ദുഖമുണ്ടായെന്നും ആ സമയത്ത് താന്‍ പ്രധാനമന്ത്രിയല്ല ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്ന് താന്‍ ഇവിടെ എത്തിയിരിക്കുന്നത് അന്ന് വെള്ളപ്പൊക്കത്തില്‍ ദുരതിമനുഭവിച്ചവര്‍ക്ക് കഴിയുന്ന സഹായമൊക്കെ ചെയ്യാനാണെന്നും മോദി പറഞ്ഞു.


Also Read: ആറാം ക്ലാസിലെ കുട്ടികളുടെ ചരിത്രപുസ്തകം സംഗീത് സോമിന് ആരെങ്കിലും എത്തിച്ചുകൊടുക്കണം; ‘താജ്മഹല്‍’ പ്രസ്താവനയില്‍ പരിഹാസവുമായി ജാവേദ് അക്തര്‍


ഉത്തരാഖണ്ഡിലെ ജനങ്ങളുടെ രക്തത്തില്‍ തന്നെ അച്ചടക്കമുണ്ടെന്നും സംസ്ഥാനത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തന്റെ ആഗ്രഹമെന്നും മോദി പറഞ്ഞു. കേദാര്‍നാഥിന്റെ പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കാതെ വികസനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വര്‍ഷം തന്നെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തുന്നത്. 2013 ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ശങ്കരാചാര്യരുടെ ശവകുടീരത്തിന്റെ പുനരുദ്ധാരണത്തിനുള്ള ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കും.

Advertisement