എഡിറ്റര്‍
എഡിറ്റര്‍
എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്;’ അമ്പലപ്പുഴേ ‘സിവ പഠിച്ചെടുത്തിനെ കുറിച്ച് ആയ ഷീല
എഡിറ്റര്‍
Monday 20th November 2017 11:54am

ഒരൊറ്റ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്ത കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴേ എന്ന ഗാനം കൊഞ്ചിക്കൊണ്ട് സിവ പാടുന്നത് കേട്ട് അക്ഷരാര്‍ത്ഥതില്‍ എല്ലാവരും ഞെട്ടുകയായിരുന്നു.

മലയാളിയല്ലാത്ത ധോണിയുടെ മകള്‍ എങ്ങനെ മലയാളം പാടുന്നു എന്നതായിരുന്നു ഏവരുടേയും സംശയം. ഒട്ടും വൈകാതെ തന്നെ പാട്ട് പഠിപ്പിച്ച ആളെ വരെ സോഷ്യല്‍ മീഡിയ തപ്പിപ്പിടിച്ചു.

ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിച്ചത്. എന്നാല്‍ സിവ ആ പാട്ട് പഠിച്ചത് തന്നെപ്പോലും ഞെട്ടിച്ചാണെന്ന് ഷീല പറയുന്നു.


Dont Miss ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ട്; എല്ലാം കുറ്റപത്രത്തില്‍ പറയും; പുതിയ നീക്കവുമായി പൊലീസ്


വെറും രണ്ടാഴ്ച കൊണ്ടാണ് സിവ ഇത് മനപാഠമാക്കിയത്. താരാട്ടുപാടിയുറക്കുന്നതിനിടെ ഇടയ്ക്ക് ഈഗാനം പാടുമായിരുന്നു. ഞാന്‍ പാടുന്നത് കേട്ട് സിവയും അത് ഏറ്റുചൊല്ലാന്‍ തുടങ്ങി. പിന്നെ ധോണിയുടേയും സാക്ഷിയുടേയും സഹായത്തോടെ സിവ പതുക്കെ പാടാന്‍ തുടങ്ങി.

യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുത്തു. കൃഷ്ണഭക്തരായ ധോണിയുടേയും സാക്ഷിയുടേയും ആഗ്രഹപ്രകാരമാണ് കൃഷ്ണ സ്തുതി സിവയ്ക്ക് പഠിപ്പിച്ചുകൊടുത്തത്.

ഷീല ആന്റിയുടെ സോങ് എന്ന് പറഞ്ഞ് സിവ ദിവസവും പാടുന്ന ഗാനം ധോണിയുടെ വീട്ടില്‍ എല്ലാവര്‍ക്കും മനപാഠമായികഴിഞ്ഞെന്നും ഷീല പറയുന്നു.

ധോണി തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ പാട്ട് പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ സിവയുടെ ഗാനം വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ സിവയെ അമ്പലപ്പുഴ ഉത്സവത്തിന് ക്ഷണിച്ച് ക്ഷേത്രകമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

Advertisement