അർജന്റീനൻ ടീമിൽ ഒരു കാലത്ത് മെസി ആ താരവുമായി എപ്പോഴും വഴക്കായിരുന്നു; ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ
Football
അർജന്റീനൻ ടീമിൽ ഒരു കാലത്ത് മെസി ആ താരവുമായി എപ്പോഴും വഴക്കായിരുന്നു; ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th January 2024, 5:15 pm

ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിലെ ആദ്യ ഘട്ടങ്ങളില്‍ അര്‍ജന്റീനന്‍ താരമായ ജുവാന്‍ റോമന്‍ റിക്വല്‍മിയുമായി പൊരുത്തപ്പെടാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്റീനന്‍ ഇതിഹാസം സെര്‍ജിയോ ബാറ്റിസ്റ്റ.

2008ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനന്‍ ടീമിനൊപ്പം മെസിയും റിക്വല്‍മിയും തമ്മില്‍ ഒത്തുചേര്‍ന്നില്ലെന്നാണ് ബാറ്റിസ്റ്റ പറഞ്ഞത്. ഒലെയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജന്റീനന്‍ ഇതിഹാസം.

‘റോമന്റെ സ്വഭാവം വളരെ മോശമാണ്. അവനു മെസിയും ഒരു ഘട്ടത്തില്‍ ഒത്തുചേരാതെ ആയി. എന്നാല്‍ അവര്‍ കളിക്കളത്തില്‍ എങ്ങനെയാകും എന്ന് കാണാന്‍ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു,’ ബാറ്റിസ്റ്റ പറഞ്ഞു.

മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് കടന്നുവന്ന സമയത്ത് അര്‍ജന്റീനന്‍ ടീമില്‍ ഉണ്ടായിരുന്ന താരമാണ് റിക്വല്‍മി. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ അര്‍ജന്റീന ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയ മികച്ച പ്രകടനങ്ങളാണ് അര്‍ജന്റീനയെ ഒളിമ്പിക്‌സില്‍ സ്വര്‍ണമണിയിപ്പിച്ചത്.

അര്‍ജന്റീനക്കായി 51 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റോമന്‍ 17 ഗോളുകളാണ് നേടിയത്. അതേസമയം ലയണല്‍ മെസി അര്‍ജന്റീനന്‍ ടീമിനൊപ്പം അവിസ്മരണീയമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും അര്‍ജന്റീനന്‍ നായകന് സാധിച്ചിരുന്നു.

Content Highlight: Sergio Batista talks about Lionel Messi.