എഡിറ്റര്‍
എഡിറ്റര്‍
ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചു
എഡിറ്റര്‍
Tuesday 9th October 2012 4:44pm

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ഡേവിഡ് വൈന്‍ലാന്‍ഡും ഫ്രെഞ്ച്  ശാസ്ത്രജ്ഞന്‍ സെര്‍ജി ഹരോഷേയും ചേര്‍ന്ന് നോബല്‍ സമ്മാനം പങ്കിട്ടെടുക്കുകയായിരുന്നു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

Ads By Google

ജെര്‍മനിയിലെ വില്‍ഹെം റൊണ്ട്‌ഗെന്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു ഭൗതികശാസ്ത്രത്തിലെ ആദ്യ നോബല്‍ സമ്മാനം ലഭിക്കുന്നത്. എക്‌സ്-റേയുടെ കണ്ടുപിടിത്തത്തിനായിരുന്നു സമ്മാനം.

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം തിങ്കളാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടണ്‍ ശാസ്ത്രജ്ഞനായ ജോണ്‍ ഗോര്‍ഡനും, ജപ്പാന്‍ ശാസ്ത്രജ്ഞനായ ഷിന്യ യമനകയുമാണ് പങ്കിട്ടത്. വിത്തുകോശ ഗവേഷണരംഗത്ത് ഇരുവരും നല്‍കിയ അടിസ്ഥാന സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്  ഇത്തവണ പുരസ്‌കാര തുക 10 മില്യണ്‍ സ്വീഡിഷ് ക്രോണറില്‍ നിന്ന് എട്ട് മില്യണായി കുറച്ചിട്ടുണ്ട്.

രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ബുധനാഴ്ച്ചയാണ് പ്രഖ്യാപിക്കുന്നത്. സാഹിത്യത്തിനും സമാധാനത്തിനുമുള്ള നോബല്‍ സമ്മാനം ഈ ആഴ്ച്ചയുടെ അവസാനമാകും പ്രഖ്യാപിക്കുക.

Advertisement