എഡിറ്റര്‍
എഡിറ്റര്‍
ചരിത്ര വിജയത്തിലൂടെ സെറീന മറികടന്നത് സ്റ്റെഫിഗ്രാഫിന്റെ റെക്കോര്‍ഡ്
എഡിറ്റര്‍
Saturday 28th January 2017 7:06pm

serena

സിഡ്‌നി: സഹോദരി വീനസ് വില്ല്യംസിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം നേടിയ സെറീന വില്ല്യംസ് മറികടന്നത് സ്റ്റെഫിഗ്രാഫിന്റെ ലോക റെക്കോര്‍ഡ്. സെറീനയുടെ 23ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ഇരുപത്തിരണ്ട് ഗ്രാന്‍സ്ലാം എന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന മറികടന്നത്. 24 ഗ്രാന്‍സ്ലാം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഇനി സെറീനയ്ക്ക് മുന്നിലുള്ളത്.

സെറീനയുടെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിഗിംള്‍സ് കിരീടമാണിത്. ഇന്നതെ കിരീട നേട്ടത്തോടെ സെറീന ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തി.

ഇന്നത്തെ മത്സരത്തില്‍ സഹോദരി വീനസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയിരുന്നത്. (6-4, 6-4 ). സഹോദരിമാര്‍ തമ്മില്‍ ഏറ്റമുട്ടുന്ന ഒമ്പതാമത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇന്ന്. മത്സരങ്ങളില്‍ 8 തവണയും സെറീനയ്ക്കായിരുന്നു വിജയം.

ഏഴ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, ആറ് യു.എസ്. ഓപ്പണ്‍ എന്നിവയെല്ലാം ചേര്‍ത്താണ് സെറീനയുടെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍.

SER

Advertisement