ആക്ഷന്‍ ഹീറോയായി സെന്തില്‍ കൃഷ്ണ; കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പ് ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനും
Malayalam Cinema
ആക്ഷന്‍ ഹീറോയായി സെന്തില്‍ കൃഷ്ണ; കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പ് ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th January 2021, 6:04 pm

കൊച്ചി: ആക്ഷന് പ്രാധാന്യം നല്‍കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടുമ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമാണ്.

എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. .ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരികയാണ്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങളുടെ തന്നെ ക്യാമറമാനായ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷയാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍.

വി.ടി ശ്രീജിത്ത് ആണ് എഡിറ്റിങ്. ബ്രൂസ്ലീ രാജേഷ്, ശക്തി ശരവണന്‍ എന്നിവരാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവാരാണ് ചിത്രത്തിന്റെ ഡാന്‍സ് കൊറിയോഗ്രാഫി.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കല്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Senthil Krishna as action hero; Prithviraj and Unnimukundan release Kannan Thamarakulam’s new movie Udumb teaser