'ഞങ്ങള്‍ പരീക്ഷണ മൃഗങ്ങളല്ല'; കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആഫ്രിക്കയില്‍ നടത്തണമെന്ന യൂറോപ്യന്‍ നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും നിര്‍ദ്ദേശത്തിനെതിരെ കെനിയന്‍ രാഷ്ട്രീയ നേതാവ്
COVID-19
'ഞങ്ങള്‍ പരീക്ഷണ മൃഗങ്ങളല്ല'; കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആഫ്രിക്കയില്‍ നടത്തണമെന്ന യൂറോപ്യന്‍ നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും നിര്‍ദ്ദേശത്തിനെതിരെ കെനിയന്‍ രാഷ്ട്രീയ നേതാവ്
ന്യൂസ് ഡെസ്‌ക്
Sunday, 5th April 2020, 2:13 pm

കൊവിഡ്-19 വാക്‌സിന്‍ പരീക്ഷണം ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കു മേല്‍ നടത്താം എന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ ചില നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു. കെനിയയിലെ ബംഗോമ പ്രദേശത്തെ സെനറ്റര്‍ ആയ മോസസ് വെതങ്കു ആണ് വാക്‌സിന്‍ പരീക്ഷണത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ആഫ്രിക്കയിലെ ജനങ്ങളെ പരീക്ഷണ മൃഗങ്ങളാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ഈ ശ്രമത്തിനെ ആഫ്രിക്കന്‍ നേതാക്കള്‍ തടയണമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

‘ കൊവിഡ്-19 ന്റെ പ്രധാന കേന്ദ്രം ചൈന, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, യു.എസ്, ഇറ്റലി, ഫ്രാന്‍സ്, സ്െപയിന്‍ എന്നിവിടങ്ങളാണ്. രോഗമുക്തിക്കായുള്ള മെഡിക്കല്‍ പരീക്ഷണങ്ങള്‍ അവിടെയാണ് നടത്തേണ്ടത്, ആഫ്രിക്കന്‍ രാജ്യങ്ങളില്ല. നമ്മുടെ ജനങ്ങളെ പരീക്ഷണ മൃഗങ്ങളാക്കാനുള്ള ഏത് ശ്രമത്തെയും ആഫ്രിക്കന്‍ നേതാക്കള്‍ ചെറുക്കണം,’ സെനറ്റര്‍ ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് മരുന്ന് പരീക്ഷണം നടത്താന്‍ ആഫ്രിക്കയാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം വെച്ചതിനു പിന്നാലെയാണ് ട്വീറ്റ്.
കൊവിഡ്-19 നെ പ്രതിരോധിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ശേഷിയില്ല എന്നാണ് ഡോക്ടര്‍മാര്‍ ഇതിനു കാരണമായി പറഞ്ഞത്.

ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കത്തില്‍ കെനിയയില്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. ‘ആഫ്രിക്കന്‍സ് ആര്‍ നോട്ട് ലാബ് റാറ്റ്’ എന്ന ഹാഷ്ടാഗോടെയാണ് പ്രതിഷേധം ഉയരുന്നത്.

ആഫ്രിക്കന്‍ മേഖലയില്‍ ഇതുവരെ 212 കൊവിഡ് മരണങ്ങളും തെക്കന്‍ ആഫ്രിക്കയിലൊഴികെ 1000 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കെനിയയില്‍ 122 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4 പേര്‍ മരണപ്പെടുകയുമുണ്ടായി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ