'ബി.ജെ.പിക്ക് 25 ശിവസേന എം.എല്‍.എമാരുടെ പിന്തുണ'; സേന പിളരുമെന്നും ബി.ജെ.പിക്ക് പിന്തുണ നല്‍കിയ സ്വതന്ത്ര എം.എല്‍.എ
national news
'ബി.ജെ.പിക്ക് 25 ശിവസേന എം.എല്‍.എമാരുടെ പിന്തുണ'; സേന പിളരുമെന്നും ബി.ജെ.പിക്ക് പിന്തുണ നല്‍കിയ സ്വതന്ത്ര എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 7:15 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 25 ശിവസേന എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പിക്ക് പിന്തുണ നല്‍കിയ സ്വതന്ത്ര എം.എല്‍.എ രവി റാണ. അമരാവതി ജില്ലയിലെ ബദ്‌നേര മണ്ഡലത്തിലെ എം.എല്‍.എയാണ് രവി റാണ.

ശിവസേന വളരെ ധാര്‍ഷ്ട്യമുള്ള പാര്‍ട്ടിയാണെന്നും ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടി പിളരുമെന്നും രവി റാണ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുങ്കുമ സഖ്യമില്ലാതെ അടുത്ത സര്‍ക്കാര്‍ രൂപീകരിച്ചാല്‍ രണ്ട് ഡസനോളം സേന എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നും രവി റാണ അവകാശപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”വാസ്തവത്തില്‍ ശിവസേനയിലെ 25 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. ശിവസേനയില്ലാതെ ഫഡ്നാവിസ് ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, അടുത്ത രണ്ട് മാസത്തിനുള്ളില്‍ സേന പിളരുകയും 25 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്യും.’- രവി റാണ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശിവസേന വളരെ അഹങ്കാരമുള്ള പാര്‍ട്ടിയായി മാറിയെന്നും ഫഡ്‌നാവിസ് ഇത് പരിശോധിക്കേണ്ടതുണ്ടെന്നും റാണ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ബി.ജെ.പി ടൂറിസം മന്ത്രി ജയകുമാര്‍ റാവല്‍ ആവശ്യപ്പെട്ടിരുന്നു. ശിവസേനക്കൊപ്പം സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലെന്നും ജയകുമാര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ശിവസേനയുമായി സഖ്യമുണ്ടാക്കരുതെന്നാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അവര്‍ക്ക് മത്സരിക്കാന്‍ ഒരു അവസരം കൂടി കൊടുത്താല്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കും എന്നാണ് അവര്‍ പറയുന്നത്.’- ജയകുമാര്‍ റാവല്‍ പറഞ്ഞിരുന്നു.