എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പിയെ വീണ്ടും വിമാനത്തില്‍ കയറ്റാനായി എയര്‍ലൈന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Monday 27th March 2017 6:59pm

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയിക്‌വാദിനെ ഏഴ് വിമാന കമ്പനികള്‍ വിലക്കിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവില്‍ വന്നാല്‍ രവീന്ദ്ര ഗെയിക്‌വാദിന് വിമാന കമ്പനികളുടെ വിലക്ക് മറികടന്ന് വീണ്ടും വിമാന യാത്ര ചെയ്യാന്‍ കഴിയും.


Don’t Miss: ‘ഭക്തിഗാനം മാത്രമല്ല, കളിയുടെ ഇടവേളയില്‍ ഹോമവും നടത്താം’; ഐ.പി.എല്ലിനിടെ ഭക്തിഗാനം കേള്‍പ്പിക്കണമെന്ന് പറഞ്ഞ ദിഗ്വിജയ് സിംഗിനെ വലിച്ച് കീറി ട്രോളന്‍മാര്‍


‘സേവനവും സുരക്ഷയും സന്തുലിതമായി കൊണ്ടു പോകാന്‍’ സിവില്‍ ഏവിയേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നു എന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഈ നിയമമാണ് വിലക്കപ്പെടേണ്ട യാത്രക്കാരെ ഒഴിവാക്കാന്‍ കമ്പനികളെ സഹായിക്കുന്നത്.

സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, ശിവസേന എം.പിമാര്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം വന്നത്. ഗെയിക്‌വാദിന്റെ ‘പറക്കല്‍ വിലക്കാ’ണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്.


Must Read: ‘പ്രതിരോധിക്കാന്‍ കഴിയാത്ത പിഴവ്; ഇത് ന്യൂസ് പോണാഗ്രഫി’ ;മംഗളം ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍


സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഗെയ്ക്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലുകയായിരുന്നു. ദില്ലി വിമാനത്താവളത്തില്‍വെച്ചാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത ശേഷം ഇക്കോണമി ക്ലാസില്‍ യാത്രചെയ്യേണ്ടി വന്നതാണ് എംപിയെ ചൊടിപ്പിച്ചത്.

പൂനെയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ഗെയ്ക്ക്വാദ്. താന്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രയ്ക്കിടയില്‍ ഗെയ്ക്ക്വാദ് ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. വിമാനം ദില്ലി വിമാനത്താവളത്തില്‍ എത്തിയിട്ടും ഇയാള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ ജീവനക്കാരനെ തല്ലുകയായിരുന്നു.

Advertisement