എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ഭൂസമരത്തിന്റെ പേരില്‍ അധികാരം നേടാമെന്ന മോഹം ബി.ജെ.പി മാറ്റിവെക്കുന്നതാണ് നല്ലത്: ഒറ്റരാത്രികൊണ്ട് നോട്ട് നിരോധനം നടപ്പാക്കിയ മോദിക്ക് ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും സെലീന പ്രക്കാനം
എഡിറ്റര്‍
Saturday 28th January 2017 9:43am

selena-prakkanam

പാലക്കാട്: ആദിവാസി ഭൂസമരത്തിന് പിന്തുണ അറിയിച്ച ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദളിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം.

രാജ്യത്തെ ഏറ്റവും ശക്തനെന്ന് പറയുന്ന നരേന്ദ്രമോദി ഒറ്റരാത്രികൊണ്ട് നോട്ട് നിരോധനം രാജ്യത്ത് നടപ്പിലാക്കി. അങ്ങനെ ശക്തനാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് ഇത്രയും കാലം ഭൂരഹിതരായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് സെലീന പ്രക്കാനം ചോദിക്കുന്നു.

കേരളത്തില്‍ ബി.ജെ.പിക്ക് കടന്നുവന്നേപറ്റുള്ളൂ. അതിന്റെ തന്ത്രമെന്നത് ഭൂരഹിതരായവരുടെ വോട്ട് കേന്ദ്രീകരിക്കുക എന്നതാണ്. അതിന്റെ ഭാഗമായാണ് സി.കെ ജാനുവിനെ മുന്‍നിര്‍ത്തി സമരത്തിനൊരുങ്ങുന്നത്.


പൊതുസമൂഹത്തിന് മനസിലായിട്ടുണ്ട് ചതി ഏതാണെന്ന് ഇനി അവര്‍ സ്വയം പര്യാപ്തമായൊരു മുന്നേറ്റത്തിലേക്ക് തയ്യാറെടുത്തുനില്‍ക്കുന്ന ഘട്ടമാണ്. വെറുതെ കേരളത്തില്‍ ഭൂസരമത്തിന്റെ പേരില്‍ അധികാരം നേടാമെന്ന മോഹം ബി.ജെ.പി മാറ്റിവെക്കുന്നതാണ് നല്ലതെന്നും സെലീന പ്രക്കാനം പറയുന്നു.

ആദിവാസികളുടെ ഭൂസമരത്തിന് ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ലെന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയം എല്ലാകാലത്തും ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായിരുന്നെന്നും ഗീതാനന്ദന്‍ പറഞ്ഞു.


Also Read: ഗോവയിലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; പകുതിയിലേറെ കസേരങ്ങളും കാലി: ഞെട്ടല്‍മാറാതെ ബി.ജെ.പി


‘ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട. ഇത് തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ആര്‍ക്കും വേണ്ട’ ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായി എന്നും നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് സംഘ്പരിവാര്‍. അതുകൊണ്ട് അവരുടെ പിന്തുണ ഭൂസമരത്തിനാവശ്യമില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

Advertisement