Administrator
Administrator
സ്വാശ്രയ മാനേജ്‌മെന്റ് സുപ്രീം കോടതിയില്‍; സര്‍ക്കാര്‍ നിലപാട് മാറ്റി
Administrator
Thursday 23rd June 2011 11:42am

muringoor caseന്യൂദല്‍ഹി/കൊച്ചി: സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ഹരജി പരിഗണിച്ച കോടതി മെഡിക്കല്‍ കൗണ്‍സിലിന് നോട്ടീസ് അയച്ചു. ഹരജിയുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും മുഹമ്മദ് കമ്മറ്റിക്കാണ് ഇതിന്റെ ചുമതലയെന്നും കഴിഞ്ഞ ദിവസം എ.ജി കോടതിയില്‍ ബോധിപ്പിച്ചത് വിവാദമായിരുന്നു.

ഇത് സംബന്ധിച്ച മുഹമ്മദ് കമ്മറ്റിയുടെ അപ്പീല്‍ പരിഗണിക്കവേ ആയിരുന്നു എ.ജിയുടെ വിശദീകരണം. ഈ നിലപാടാണ് ഇന്ന് കോടതിയില്‍ എ.ജി തിരുത്തിയത്. മുഹമ്മദ് കമ്മറ്റിയുടെ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ സാമൂഹിക നീതി മുന്‍നിര്‍ത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്ന് മുഹമ്മദ് കമ്മറ്റിയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. കേസ് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Advertisement