എഡിറ്റര്‍
എഡിറ്റര്‍
സ്വാശ്രയ എം.ബി.ബി.എസ് പ്രവേശന ഫീസ് പത്ത് ലക്ഷത്തില്‍ താഴെയാക്കാന്‍ സര്‍ക്കാര്‍ ആലോചന
എഡിറ്റര്‍
Tuesday 29th August 2017 2:20pm

തിരുവനന്തപുരം: സ്വശ്രയ എം.ബി.ബി.എസ് പ്രവേശന ഫീസ് പത്ത് ലക്ഷത്തില്‍ താഴെയാക്കാന്‍ സര്‍ക്കാര്‍ ആലോചന. മാനേജമെന്റുകള്‍ രേഖകള്‍ സമര്‍പ്പിച്ചാലുടന്‍ ഫീസ് നിര്‍ണയ സമതി യോഗം ചേരും. ഒക്ടോബറില്‍ കോടതിയെ നിലപാട് അറിയിക്കാനാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത്.

ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പതിനൊന്ന് ലക്ഷമെന്ന ഉയര്‍ന്ന ഫീസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബാങ്ക് ഗ്യാരണ്ടിയില്ലെന്ന കാണിച്ച് ചില കോളേജുകള്‍ തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം പണമില്ലെന്നതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒറ്റ വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

11 ലക്ഷം രൂപയാണ് സ്വാശ്രയ മെഡിക്കല്‍ ഫീസായി സുപ്രീംകോടതി നിശ്ചയിച്ചത്. പാവപ്പെട്ട വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് പണം നല്‍കി സഹായിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. ഇതോടെ സ്വാശ്രയ കോളേജില്‍ മെറിറ്റില്‍ പഠനാവസരം നഷ്ടമാകുമെന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ഥികള്‍.


Dont Miss ഗുര്‍മീത് തടവിലായതോടെ സാക്ഷി മഹാരാജിന്റെ യൂടേണ്‍: അയാളെ വിശ്വസിക്കരുതെന്ന് ജനങ്ങള്‍ക്ക് ഉപദേശം


സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിയുന്നതും വേഗത്തില്‍ ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോട് ആവശ്യപ്പെടുമെന്നും മുഖ്യന്ത്രി പറഞ്ഞു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ആശങ്കയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണ്ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സഹായിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം സുപ്രീം കോടതി വിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ദുരന്തമാണെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.


Dont Miss എന്തുകൊണ്ട് നമ്മള്‍ തോറ്റു? ബവാന തെരഞ്ഞടുപ്പിലെ ബി.ജെ.പിയുടെ ‘താത്വിക അവലോകനം’ ഇങ്ങനെ


അഞ്ചു ലക്ഷം രൂപയായിരിക്കും ഫീസ് എന്ന ധാരണയില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യുമെന്ന് ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും ഈ ദുരന്തം സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു സ്വാശ്രയ കേസില്‍ സുപ്രീം കോടതിയുടെ വിധി. കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളിയ കോടതി, എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന് വ്യക്തമാക്കുകയായിരുന്നു.

ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി അല്ലെങ്കില്‍ ബോണ്ട് എങ്ങനെ നല്‍കണമെന്നതിലും കോടതി വ്യക്തത വരുത്തി. പ്രവേശനം നേടി 15 ദിവസത്തിനുള്ളില്‍ ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം. ബോണ്ടായിട്ടാണു നല്‍കുന്നതെങ്കില്‍ ഫീസ് പരിഷ്‌കരിക്കുന്ന സ്ഥിതിയുണ്ടായാല്‍ വിദ്യാര്‍ഥികള്‍ പ്രശ്നത്തിലാകുമെന്നു ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഉറപ്പുനല്‍കുന്ന തുക പിന്നീട് അടയ്ക്കാന്‍ സാധിക്കാതെ വിദ്യാര്‍ഥി പുറത്തായാല്‍ ആ സീറ്റ് അഞ്ചു വര്‍ഷത്തേക്ക് ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടാവുമെന്നായിരുന്നു ഹര്‍ജിക്കാരുടെ നിലപാട്.

അതേസമയം, ഏകീകൃത ഫീസ് ഘടന അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെന്നും സുപ്രീം കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച രാജേന്ദ്ര ബാബു കമ്മിഷന്‍ അഞ്ച് ലക്ഷം രൂപയാണ് ഫീസാണ് നിശ്ചയിച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറയുകായയിരുന്നു.

Advertisement