Administrator
Administrator
സ്വാശ്രയ പ്രവേശനം: അന്വേഷണം വേണമെന്ന് വി.എസ്
Administrator
Tuesday 7th June 2011 1:09pm

vs-achuthanandanതിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണംവേണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

മെറിറ്റ്‌സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ സ്വന്തംനിലയ്ക്ക് നടത്തിയ പ്രവേശനം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവേശനത്തിനായി മാനേജ്‌മെന്റുകള്‍ വന്‍തുക കോഴ നല്‍കിയെന്നത് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

യോഗ്യരായ വിദ്യാര്‍ത്ഥികളുടെ പട്ടിക സര്‍ക്കാര്‍ സമയത്ത് നല്‍കാതിരുന്നത് മനപൂര്‍വമാണെന്ന് സംശയത്തിന് ഇടവരുത്തുന്നുവെന്നും മന്ത്രിമാരുടെ മക്കള്‍ പ്രവേശനം നേടിയത് വഴിവിട്ടമാര്‍ഗത്തിലൂടെയാണെന്നും വി എസ് ആരോപിച്ചു.

Advertisement