സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
IPL
‘വിരാടിനേക്കാള്‍ വിലയുള്ളവന്‍’; ഐ.പി.എല്‍ ലേലത്തില്‍ വിരാടിനേക്കാള്‍ വലിയ തുക ലഭിക്കുക ഈ താരത്തിനെന്ന് സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday 15th January 2018 5:36pm

മുംബൈ: ഐ.പി.എല്‍ ലേലത്തിന് ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരാധകരും താരങ്ങളുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു തങ്ങളുടെ പ്രധാന താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തിയത്. ഇന്ത്യന്‍ ടീം നായകന്‍ കൂടിയായ വിരാട് കോഹ് ലിയെയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ നിലനിര്‍ത്തിയത്. 17 കോടിയാണ് വിരാടിന് നിശ്ചയിച്ചിട്ടുള്ള പ്രതിഫലം.

വിരാടിന് ഇന്ന് ക്രിക്കറ്റ് ലോകത്തുള്ള പ്രധാന്യം കണക്കിലാക്കുമ്പോള്‍ ഈ റെക്കോര്‍ഡ് ലേലത്തിലും തകരില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ വിരേന്ദര്‍ സെവാഗിന് വളരെ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.

വിരാടിനേക്കാള്‍ കൂടുതല്‍ വില നല്‍കി താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറാകുമെന്നാണ് സെവാഗ് പറയുന്നത്. രണ്ടോ മൂന്നോ താരങ്ങള്‍ വിരാടിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോകുമെന്നാണ് സെവാഗിന്റെ കണക്ക് കൂട്ടല്‍. പോയവര്‍ഷത്തെ പ്രകടനം കണക്കിലെടുത്ത് ബെന്‍ സ്റ്റോക്ക്‌സിന് വിരാടിനേക്കാള്‍ വില ലഭിക്കുമെന്നാണ് സെവാഗ് പറയുന്നത്.

Image Courtesy: BCCI

തന്റെ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പക്കല്‍ 58 കോടിയുണ്ടെന്നും അതുകൊണ്ട് താരങ്ങളെ ലേലത്തില്‍ വാങ്ങുമ്പോള്‍ നല്ല താരങ്ങളെ സ്വന്തമാക്കാന്‍ സാധിക്കുമെന്നും സെവാഗ് പറയുന്നു.

Advertisement