ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Chengannur By-Election 2018
സീതാറാം യെച്ചുരിക്ക് വീട്ടുകാര്‍ ആ പേരിട്ടത് പുരാണത്തിന്റെ മഹത്വം അറിഞ്ഞത് കൊണ്ട്; പുരാണ നിലപാടില്‍ ഉറച്ച് ബിപ്ലബ് കുമാര്‍
ന്യൂസ് ഡെസ്‌ക്
Thursday 24th May 2018 11:08pm

ചെങ്ങന്നൂര്‍: അബദ്ധപ്രസ്താവനകള്‍ നടത്തിയതിന് തന്നെ കളിയാക്കിയ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെ ത്രിപുര മുഖ്യമന്ത്രി ബിബ്ലവ് കുമാര്‍ ദേവ്. യെച്ചുരിയുടം പേര് എന്ത് കൊണ്ട് ഇട്ടു എന്ന് മനസിലാക്കണമെന്നും ബിപ്ലബ് കുമാര്‍.

പുരാണങ്ങളുടെ മഹത്വം മനസിലാക്കിയതുകൊണ്ടാണ് സീതാറാം യച്ചൂരിക്ക് വീട്ടുകാര്‍ ആ പേരിട്ടതെന്നും തന്നെ കളിയാക്കുന്നതിന് മുമ്പ് പുരാണങ്ങളുടെ മഹത്വം അറിയണമെന്നും ബിപ്ലബ്് കുമാര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പിന് മുന്നോടിയായി കേരളത്തില്‍ എത്തിയ അദ്ദേഹം മനോരമ ചാനലിനോട് സംസാരിക്കുകയായിരുന്നു.

ത്രിപുരയിലെ ഫലം ആവര്‍ത്തിച്ച് കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നും ബിപ്ലബ്് കുമാര്‍ പ്രതികരിച്ചു.നേരത്തെ ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ബിപ്ലബ് ദേബ് ഇടം നേടിയിരുന്നു.

മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു. വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചിരുന്നു.


Also Read ‘സി.പി.ഐ.എമ്മിന്റെ ത്രിപുരയിലെ അവസ്ഥ കേരളത്തിലും ആവര്‍ത്തിക്കും’, ബിപ്ലബ് കുമാര്‍ ദേബ്


ഇതിനുപിന്നാലെ ലോകസുന്ദരിയെ വിമര്‍ശിച്ച് അദ്ദേഹം വീണ്ടും കുപ്രസിദ്ധി നേടി. ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണ്, ഡയാന ഹെയ്ഡനല്ലെന്നും മമത ബാനര്‍ജിക്ക് മനോരോഗമാണെന്നും ബിപ്ലബ് ദേബ് പ്രസ്താവനയിറക്കിയിരുന്നു.

തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തിയതോടെ ബിപ്ലബ് ദേബിനോട് നേരിട്ട് വന്നു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അതിന് ശേഷവും വിവാദപ്രസ്താവനകളുമായി ബിപ്ലവ് ദേബ് രംഗത്തെത്തി.

സിവില്‍ സര്‍വീസിന് മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള ബിപ്ലബ്് ദേബിന്റെ പ്രസ്താവനയും വിവാദമായിരുന്നു. സര്‍ക്കാര്‍ ജോലിക്കായി സമയം പാഴാക്കാതെ യുവാക്കളോട് പാന്‍ ഷോപ്പ് തുടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

Advertisement