എഡിറ്റര്‍
എഡിറ്റര്‍
യെച്ചൂരിയും ഇടപെട്ടു; ജിഷ്ണുവിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു
എഡിറ്റര്‍
Sunday 9th April 2017 4:25pm

 

തിരുവനന്തപുരം: മകന്റെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ കുടുംബവുമായി സിപി.ഐ.ഐം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു. കുടുംബം നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക കടന്നതോടെയാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം ഇടപെട്ടത്.


Also read ‘അധാര്‍മ്മിക പത്രപ്രവര്‍ത്തനം അനുവദിക്കില്ല’; മംഗളം സി.ഇ.ഒ അജിത് കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി 


നേരത്തെ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടിരുന്നു. കാനത്തിന്റെ ചര്‍ച്ചകളെത്തുടര്‍ന്ന് സമരം അവസാനിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. കോയമ്പത്തൂരിന് സമീപമുള്ള അന്നൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റ് രണ്ടു പ്രതികളും പിടിയിലായതായും സൂചനയുണ്ട്. അങ്ങിനെയാണെങ്കില്‍ കുടുംബത്തിന്റെ സമരം ഇന്നുതന്നെ അവസാനിക്കാനാണ് സാധ്യത.

വിഷയത്തില്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്ര നേതൃത്വം വരെ ഇടപെടുന്ന സാഹചര്യത്തിലേക്ക കാര്യങ്ങള്‍ എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലാകുന്നത്.അതേ സമയം ഐ.സി.യുവില്‍ കഴിയുന്ന മഹിജയുടെ നില ആശങ്കാജനകമായി തന്നെ തുടരുകയാണ്. ജ്യൂസ് കുടിക്കുന്നുണ്ടെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനെ തുടര്‍ന്ന് ഡ്രിപ്പും മരുന്നും ഇവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയത്.

വൈകീട്ട് 5.30 ഓടെ ജിഷ്ണുവിന്റെ കുടുംബം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത് സമരവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അപ്പോള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Advertisement