ചാമ്പ്യന്‍ ട്രോഫിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
DSport
ചാമ്പ്യന്‍ ട്രോഫിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2017, 2:59 pm

ഭോപ്പാല്‍: ചാമ്പ്യന്‍ ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. മധ്യപ്രദേശിലെ ബുര്‍ഹാപൂരിലെ മൊഹദ് ഗ്രാമവാസികള്‍ക്കെതിരെയാണ് രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്.

20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.


Must Read: ‘ഹിന്ദു മുസ്‌ലിം പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലൂടെയല്ലാതെ പരിഹരിക്കാനാവില്ല’; ശ്യാമ പ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ത്രിപുര ഗവര്‍ണര്‍: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ


ഇവര്‍ക്കെതിരെ രാജ്യദ്രോഹത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാമശ്രായ് യാദവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മൊഹദ് എന്ന മുസ് ലിം ഭൂരിപക്ഷ ഗ്രാമമാണെന്നും ഹിന്ദുവായ പ്രദേശവാസിയാണ് പരാതി നല്‍കിയതെന്നും യാദവ് പറയുന്നു.

ആരോപണ വിധേയരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്താന്‍ ജില്ലാ മജിസ്‌ട്രേറ്റിന് കത്തുനല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല എന്നിരിക്കെയാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.


Must Read: അദാനി ഗുപ്പിനുവേണ്ടി മോദി സര്‍ക്കാര്‍ നിയമം തന്നെ ഭേദഗതി ചെയ്തു; ഇതുകൊണ്ടുമാത്രം അദാനിക്കുണ്ടായ നേട്ടം 500കോടി: ഇ.പി.ഡബ്ല്യു റിപ്പോര്‍ട്ട് പുറത്ത്