വിനോദ് ദുവെയെ ജൂലൈ 15 വരെ അറസ്റ്റ് ചെയ്യരുത്: സുപ്രീംകോടതി
Sedition
വിനോദ് ദുവെയെ ജൂലൈ 15 വരെ അറസ്റ്റ് ചെയ്യരുത്: സുപ്രീംകോടതി
ന്യൂസ് ഡെസ്‌ക്
Tuesday, 7th July 2020, 5:14 pm

ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ അന്വേഷണം നേരിടുന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെയെ ജൂലൈ 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ദുവെയ്‌ക്കെതിരായ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

വിനോദ് ദുവെ നടത്തിയ യൂ ട്യൂബ് ഷോയാണ് കേസിനാധാരം. ദുവെയുടെ യൂ ട്യൂബ് ചാനലിലൂടെ നടത്തിയ ഷോയില്‍ കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നുണ പ്രചരണം നടത്തിയെന്നാണ് ബി.ജെ.പി നേതാവിന്റെ പരാതി.

നേരത്തെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി പൊലീസ് നടപടി സ്റ്റേ ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഷിംല പൊലീസ് ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ