പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിപിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു
national news
പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിപിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd January 2021, 8:15 am

മംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

ദക്ഷിണ കന്നഡയില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വിജയാഘോഷത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് പിലിചഡികല്ലു കുവെട്ടു നിവാസികളായ മുഹമ്മദ് ഇര്‍ഷാദ് (22), ദാവൂദ് (36), ഇസാഖ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ബല്‍ത്തങ്ങാടി ഉജിറെ എസ്.ഡി.എം.പി. യു. കോളജിന് മുന്നിലാണ് സംഭവം.

‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുന്ന രൂപത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ബല്‍ത്തങ്ങാടി ബി.ജെ.പി എം.എല്‍.എ. ഹരീഷ് പൂഞ്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ വീഡിയോയുടെ ആധികാരികത ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരുന്നതേയുള്ളൂ.

അതേസമയം, പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ജെ. അത്തൗല്ല പറഞ്ഞു. ” ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാരും ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയില്ല. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്യും,” അത്തൗല്ല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sedition case against SDPI activists shouting Pro-Pak slogans in Karnataka