താലിബാനെ പിന്തുണച്ച് സംസാരിച്ചെന്നാരോപിച്ച് യു.പിയില്‍ സമാജ് വാദി എം.പിക്കെതിരെ രാജ്യദ്രോഹക്കേസ്
national news
താലിബാനെ പിന്തുണച്ച് സംസാരിച്ചെന്നാരോപിച്ച് യു.പിയില്‍ സമാജ് വാദി എം.പിക്കെതിരെ രാജ്യദ്രോഹക്കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th August 2021, 2:55 pm

ലഖ്‌നൗ: താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത് സംസാരിച്ചെന്നാരോപിച്ച് സമാജ് വാദിപാര്‍ട്ടി എം.പി. ഷഫീഖുര്‍ റഹ്മാന്‍ ബാര്‍ക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. സംഭല്‍ പൊലീസാണ് ഷഫീഖൂറിനെതിരെ കേസെടുത്തത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളും താലിബാനും ഒരേപോലെയാണെന്ന് പറഞ്ഞതിന് എം.പിക്കെതിരെ ഒരു പരാതി ലഭിച്ചതായി സംഭല്‍ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു.

അത്തരം പ്രസ്താവനകള്‍ രാജ്യദ്രോഹത്തിന് മതിയായ കാരണമാണെന്നും അതിനാല്‍ 124 എ (രാജ്യദ്രോഹം), 153 എ, 295 ഐ.പി.സി വകുപ്പുകള്‍ പ്രകാരം എം.പിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷഫീഖൂര്‍ ഖാന് പുറമെ മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫൈസാന്‍ ചൗധരിയും മുഹമ്മദ് മുകീം എന്നിവര്‍ക്കെതികരെയാണ് കേസ്. ഫേസ്ബുക്ക് വീഡിയോയില്‍ സമാനമായ പ്രസ്താവനകള്‍ ഇരുവരും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, തനിക്കെതിരെ ചുമത്തിയ കേസിനെതിരെ ഷഫീഖൂര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാന്‍ ഇന്ത്യയുടെ പൗരനാണ്, അഫ്ഗാനിസ്ഥാനിലെ അല്ല. അവിടെ സംഭവിക്കുന്നതെില്‍ എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ സര്‍ക്കാര്‍ നയങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു,” സമാജ് വാദി പാര്‍ട്ടി എം.പി പറഞ്ഞു.

ബി.ജെ.പി നേതാവാണ് എം.പിക്കെതിരെ പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sedition case against Samajwadi Party MP, two others over pro-Taliban remarks