എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുത്തും കൊച്ചിയിലും ഇനി കൂടുതല്‍ സുരക്ഷ
എഡിറ്റര്‍
Wednesday 23rd January 2013 4:08pm

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ മെട്രോപൊളീറ്റന്‍ പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവന്തപുരത്ത് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.

Ads By Google

മറ്റ് സംസ്ഥാനങ്ങളില്‍ ഈ സമ്പ്രദായം നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇത് നടപ്പാക്കാന്‍ മുന്‍പേ തന്നെ  പല കമ്മീഷനുകളും  ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ചില സാങ്കേതിക തടസം കാരണം നടപ്പാക്കാന്‍ വൈകിയതാണെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതാണ് മെട്രോപൊളീറ്റന്‍ പോലീസ് സംവിധാനം. സ്‌റ്റേഷന്റെ ചുമതല ഏത് ഗ്രേഡിലുള്ള ഉദ്യോഗസ്ഥന് നല്‍കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയുള്ള മന്ത്രിസഭ യോഗത്തില്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

15 വര്‍ഷം സര്‍വീസുള്ള ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സെലക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് നല്‍കും. 22 കൊല്ലം സെലക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആയവര്‍ക്ക് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡും 27 കൊല്ലത്തെ സര്‍വീസുള്ള ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എഐസിടിഇ മാനദണ്ഡമനുസരിച്ച് സര്‍ക്കാര്‍ എഞ്ചിനീയറിംദ് കോളേജില്‍ ഒഴിഞ്ഞു കിടക്കുന്ന 102 തസ്തികകള്‍ ഉടന്‍ നികത്തി 66 എണ്ണം പുതുതായി ഉണ്ടാക്കും. ബാക്കി  36 തസ്തികളില്‍ വരുന്ന് ഒഴിവുകള്‍ ് അധ്യാപക പുനര്‍ വിന്യാസത്തില്‍ നികത്തി  എന്‍ജിനീയറിംഗ് കോളജിലെ ഫാക്കല്‍റ്റി മേഖലയില്‍ എഐസിടിഇ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ  600 രൂപയോ അതില്‍ താഴെയോ പെന്‍ഷന്‍ വാങ്ങുന്ന നാട്ടുരാജാക്കന്‍മാരുടെ പൊളിറ്റിക്കല്‍ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കാനും മ്ന്ത്രിസഭായോഗത്തില്‍ ഉത്തരവായി.  മെട്രോയ്ക്കായി ഡിഎംആര്‍സി സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നല്‍കേണ്ട പ്രത്യേക ഫീസ് ഒഴിവാക്കാന്‍ തീരുമാനിച്ചതായും ഉമ്മന്‍ചാണ്ടി  വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Advertisement