എഡിറ്റര്‍
എഡിറ്റര്‍
പാചക വാതക കണക്ഷനുള്ള സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചു
എഡിറ്റര്‍
Wednesday 10th October 2012 12:44pm

ന്യൂദല്‍ഹി: പാചകവാതക കണക്ഷനുകള്‍ക്കുള്ള സെക്യൂരിറ്റി തുക എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. സെക്യൂരിറ്റി തുക 1,450 രൂപയായി വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.

Ads By Google

നിലവില്‍ റെഗുലേറ്ററിനുള്‍പ്പെടെ 1,400 രൂപ എന്നത് 1,600 രൂപയായി വര്‍ധിക്കും. ഫ്‌ളാറ്റുകളിലേക്കുള്ള സബ്‌സിഡി സിലിണ്ടറുകള്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി തുക വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.

ഇതിന് പുറമെ ഇനിമുതല്‍ ഗാര്‍ഹികാവശ്യത്തിനുള്ള പുതിയ കണക്ഷനെടുക്കണമെങ്കില്‍ 200 രൂപ അധികം നല്‍കണമെന്നും കമ്പനികള്‍ പറയുന്നു.

അതേസമയം, കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനമുള്ള ഫ്‌ളാറ്റുകള്‍ക്ക് ഒരു വര്‍ഷം ആറ് സിലിണ്ടറുകള്‍ മാത്രമേ സബ്‌സിഡി നിരക്കില്‍ നല്‍കൂ എന്ന തീരുമാനത്തില്‍ നിന്നും കമ്പനികള്‍ പിന്നോട്ട് പോയിട്ടുമില്ല.

പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശമായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് എണ്ണക്കമ്പനികള്‍ക്കുള്ളത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഇതിനോടകം മിക്ക ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു.

ഐ.ഒ.സിയും ഹിന്ദുസ്ഥാന്‍ പെട്രോളിയവും വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement