എഡിറ്റര്‍
എഡിറ്റര്‍
കണ്ണില്ലാത്ത ക്രൂരത; സെക്യൂരിറ്റി ജീവനക്കാരന്‍ നഴ്‌സറിയ്ക്ക് തീവെച്ചു, നാലു കുട്ടികളും അധ്യാപികയും വെന്തുമരിച്ചു
എഡിറ്റര്‍
Friday 6th October 2017 11:19pm

 

ബ്രസീലിയ: ബ്രസീലിലെ നഴ്‌സറിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തീ വെച്ചതിനെത്തുര്‍ന്ന് നാലു പിഞ്ചുകുഞ്ഞുങ്ങളും അധ്യാപികയും വെന്തുമരിച്ചു. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ബ്രസീലിലെ മിനാസ് ഗെരായ്‌സ് സംസ്ഥാനത്തെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ് കെയര്‍ സെന്ററിലെ കുട്ടികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഡാമിയാവോ സോര്‍സ് ഡോസ് സാന്റോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് നഴ്‌സറിക്ക് ആല്‍ക്കഹോളൊഴിച്ച് തീവെച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തു. 25ലധികം കുട്ടികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.


Also Read: ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍; ജാഥയ്ക്ക് ജനങ്ങളില്‍ സ്വാധീനം ചെലുത്താനായില്ലെന്നും പി. ജയരാജന്‍


ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യമാണ് ക്രൂരതയിലേക്ക് നയിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലുള്ള പത്ത് പേരുടെ നില അതീവ ഗുരുതരമാണ്.

സെക്യൂരിറ്റി ജീവനക്കാരന്‍ 2014 മുതല്‍ മാനസികരോഗത്തിന് ചികിത്സ തേടിയ ആളാണെന്നു പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. എട്ടു വര്‍ഷം ഇയാള്‍ നഴ്‌സറിയിലെ ജീവനക്കാരനായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഒരാഴ്ചത്തെ ദുഖാചരണത്തിന് മേയര്‍ ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തെ ബ്രസീല്‍ പ്രസിഡണ്ട് മൈക്കേല്‍ തെമര്‍ അപലപിച്ചു.

Advertisement