എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന് പൊലീസ് നോട്ടീസ്
എഡിറ്റര്‍
Sunday 22nd October 2017 9:47am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന് പൊലീസ് നോട്ടീസ്. ജാമ്യത്തില്‍ കഴിയവേ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയതിനാണ് ദിലീപിന് പൊലീസ് നോട്ടീസ് അയച്ചത്.

എന്തിന് സുരക്ഷ തേടിയെന്ന് ദിലീപ് വിശദമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കാനും പൊലീസ് ദിലീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരായിരുന്നു ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.


Dont Miss ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്ക; ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിക്കുന്നു


കഴിഞ്ഞ ദിവസം ദിലീപിന്റ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് തണ്ടര്‍ഫോഴ്‌സ് എന്നെഴുതിയ സുരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നു. തണ്ടര്‍ഫോഴ്സിലെ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിലീപിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുംചെയ്തിരുന്നു. സായുധസംഘമാണോ എന്നറിയുന്നതായിരുന്നു വാഹനം കസ്റ്റഡിയിലെടുത്തത്.

അതേസമയം ദിലീപ് സ്വകാര്യ സുരക്ഷ ഒരുക്കിയ നടപടി ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

ദിലീപിന് ജിവന് ഭിഷണിയുളളതായി അറിയില്ലെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കര്‍ശനമായ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ് ഇത്തരത്തില്‍ സംരക്ഷണം തേടിയ സാഹചര്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുക.

ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്.

Advertisement