എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി പിണറായി വിജയന് ഹൈദരാബാദില്‍ കനത്ത പോലീസ് സുരക്ഷ; വേദിയിലേക്ക് ബി.ജെ.പി മാര്‍ച്ച് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
എഡിറ്റര്‍
Sunday 19th March 2017 3:59pm

ഹൈദരാബാദ്: ഹൈദരാബാദിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സംഘപരിവാറിന്റെ ഭീഷണി നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പോലീസ് സുരക്ഷ. രണ്ട് പരിപാടികളിലാണ് മുഖ്യമന്ത്രി ഹൈദരാബാദില്‍ ഇന്ന് പങ്കെടുക്കുന്നത്.

സി.പി.ഐ.എം തെലങ്കാന യൂണിറ്റിന്റെ മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തിലും തെലങ്കാനയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കാനാണ് പിണറായി ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദില്‍ കാല് കുത്തിയാല്‍ പിണറായിയെ തടയുമെന്ന് നേരത്തേ സംഘപരിവാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ.


Also Read: കാവി വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ അത് അങ്ങു സഹിച്ചാല്‍ മതി : രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് യോഗി ആദിത്യനാഥിന്റെ നിയോഗം: കെ. സുരേന്ദ്രന്‍


മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളുടെ വേദികള്‍ക്കൊപ്പം അദ്ദേഹം താമസിക്കുന്ന ഹോട്ടലിലും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടി നടക്കുന്ന വേദികളിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ പോലീസ് വര്‍ധിപ്പിച്ചത്.

നേരത്തെ മംഗളൂരുവില്‍ സി.പി.ഐ.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പിണറായി പങ്കെടുക്കുന്നതിനെതിരെയും സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണയോടെ പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു.


Don’t Miss: ബാഹുബലി 2 വിലെ നായകന്‍ സലിം കുമാര്‍ ആയാല്‍; കിടിലന്‍ വീഡിയോ ട്രെയിലര്‍ പങ്കുവെച്ച് താരം


ഇത് നാലാം തവണയാണ് പിണറായിയുടെ പരിപാടിയും വിലക്കും വാര്‍ത്തയാകുന്നത്. പിണറായിയുടെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ആര്‍.എസ്.എസ് സഹപ്രചാര്‍ പ്രമുഖ് ഡോ. കുന്ദന്‍ ചന്ദ്രാവത്ത് നടത്തിയ വിവാദ പ്രസംഗവും വാര്‍ത്തയായി. പ്രസ്താനയ്ക്കെതിരേ ബി.ജെ.പി തന്നെ രംഗത്ത് വരികയും ഒടുവില്‍ പ്രസ്താവന കുന്ദന്‍ ചന്ദ്രാവത്ത് തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Advertisement