ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
‘ഗോള്‍ഡന്‍ സെക്കന്‍ഡ്’; ട്രെയിനിന് അടിയിലേക്ക് വീണ ബാലികയെ ഞൊടിയിടയില്‍ രക്ഷിച്ച് താരമായി ജവാന്‍ [Video]
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 11:53pm

മുംബൈ: ഒരൊറ്റ നിമിഷമേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമെടുത്തുള്ളൂ. മഹാരാഷ്ട്രയിലെ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട് തുടങ്ങിയപ്പോള്‍ തീവണ്ടിക്കടിയിലേക്ക് പെട്ടുപോകുമായിരുന്ന ബാലികയെ രക്ഷിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമായിരുന്നില്ല സച്ചിന്‍ പോള്‍ എന്ന ജവാന്. മുന്നോട്ട് നീങ്ങുന്ന തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയില്‍ നിന്ന് നിമിഷാര്‍ധം കൊണ്ട് സച്ചിന്‍ ബാലികയെ രക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

മുംബൈയിലെ മീനാക്ഷി സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ലോക്കല്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് യുവതിയുടെ കയ്യില്‍ നിന്ന് ബാലിക വഴുതിപ്പോയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് പെണ്‍കുട്ടി വീണയുടനെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സച്ചിന്‍ പോള്‍ എന്ന സെക്യൂരിറ്റി സേനാ ജവന്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിക്ക് പരിക്കുകളൊന്നുമില്ല.

വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് സച്ചിന് പ്രശംസയറിയിച്ച് രംഗത്തെത്തിയത്. റെയില്‍ വേ വകുപ്പ് സച്ചിന്‍ പോളിനെ പാരിതോഷികം നല്‍കി ആദരിക്കുകയും ചെയ്തു.

Advertisement