ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ലാപ്ടോപ്പുമായി കണ്ട രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. റിലയന്‍സ് ജിയോ തൊഴിലാളികളാണ് എന്നാണ് യുവാക്കള്‍ അവകാശപ്പെടുന്നത്.
ജാഗ്ദല്പൂരിലെ സ്ട്രോങ് റൂമിലാണ് ഇവരുണ്ടായിരുന്നത്. ‘റിലയന്‍സ് ജിയോ ജീവനക്കാരാണ് അവരെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സ്ട്രോങ് റൂമില്‍ പ്രവേശിക്കാന്‍ കഴിയില്ല. അന്വേഷണത്തിനുശേഷമല്ലാതെ വിഷയത്തില്‍ ഒന്നും പറയാനാവില്ല.’ ഒരു പൊലീസ് ഓഫീസര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ഈസംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. റിലയന്‍സ് ജിയോ ജീവനക്കാര്‍ എന്നവകാശപ്പെട്ട മൂന്നുപേരാണ് അറസ്റ്റിലായതെന്ന് പ്രശാന്ത് അവകാശപ്പെടുന്നു.
ഇത് രണ്ടാംതവണയാണ് ഛത്തീസ്ഗഢിലെ സ്ട്രോങ് റൂമില്‍ സുരക്ഷാ വീഴ്ചയുണ്ടാവുന്നത്.
നേരത്തെ ബെമടറ ജില്ലയിലെ സ്ട്രോങ് റൂമിനു പുറത്തുനിന്നും ലാപ്ടോപ്പ് ഉപയോഗിച്ച ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടറെ അവിടെ നിന്നും പുറത്താക്കിയിരുന്നു. ബി.എസ്.എഫിലെ 175ാം ബെറ്റാലിയനിലെ വിക്രം കുമാര്‍ മെഹ്റയെയായിരുന്നു പുറത്താക്കിയത്. ഇ.വി.എം സുരക്ഷ സംബന്ധിച്ച് കോണ്‍ഗ്രസ് ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലായിരുന്നു ഇത്.
BIG BREAKING: 3 men, claiming to be working with RELIANCE JIO, apprehended from STRONG ROOM in Chhattisgarh’s Jagdalpur.
EC comes up with a lame explanation: They were there to “check MOBILE SIGNALS”.
Second time when security of Strong Room has been breached in Chhattisgarh pic.twitter.com/H3ienj6XRM
— Prashant Kumar (@scribe_prashant) December 7, 2018