എഡിറ്റര്‍
എഡിറ്റര്‍
മതേതരത്തം എന്ന് പറഞ്ഞാല്‍ ഇന്ത്യ:നരേന്ദ്ര മോഡി
എഡിറ്റര്‍
Sunday 10th March 2013 11:30am

ന്യൂദല്‍ഹി: മതേതരത്തമെന്ന് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് ഇന്ത്യയെയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.

Ads By Google

അമേരിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്ന് യു.എസിലെ ഇന്ത്യന്‍ സമൂഹത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.

ഗുജറാത്ത് കലാപത്തിന്റെ പേരിലാണ് മോഡിക്ക് യു.എസ് വിസ നിഷേധിച്ചത്.

എന്റെ അഭിപ്രായത്തില്‍ മതേതരത്തം എന്നു പറഞ്ഞാല്‍ അത് ഇന്ത്യയാണ്. ഇന്ത്യയില്‍ ആര്  എവിടെ ജോലി ചെയ്താലും ആ രാജ്യം ആദ്യ പരിഗണന നല്‍കുന്നത് അവിടയുള്ള  പൗരന്മാര്‍ക്കാണ്.

എല്ലാ മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായ  രാജ്യമാണ്  ഇന്ത്യ. എല്ലാവരും ആ പാത പിന്തുടരണം മോഡി പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ നിങ്ങള്‍ എന്റെ അഭിപ്രായത്തോട് യോജിക്കുമെന്ന് ഉറപ്പുണ്ട്. ഇന്ത്യയുടെ നല്ലതിനായിരിക്കണം നമ്മുടെ ലക്ഷ്യം. ആ ചിന്ത നമ്മുടെ മനസിലുണ്ടായാല്‍ മതേതരത്വം പരപ്രേരണ കൂടാതെ തന്നെ നമ്മുടെ സിരകളില്‍ ഒഴുകുമെന്നും മോഡി പറഞ്ഞു.

ഗുജറാത്ത് വികസനത്തിന്റെ വലിയ പ്രതീകമായി മാറിയിരിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും വളരെയേറെ മുന്നിലാണ് ഗുജറാത്ത്.

കഴിഞ്ഞ പത്തൊമ്പതാം നൂറ്റാണ്ട് യൂറോപ്പുകാരുടേതായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും മോഡി പറഞ്ഞു.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ ബജറ്റിനെ കുറിച്ചും മോഡി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ തൊഴില്‍ മേഖലക്ക് കൊടുത്തപ്പോള്‍ ചെറിയ സംസ്ഥാനമായ ഗുജറാത്ത് 800 കോടി രൂപയാണ് ബജറ്റില്‍ കൊടുത്തത്. ഇതിന്റെ വ്യത്യാസം മനസ്സിലാക്കണം.

അതേസമയം അദ്ദേഹത്തിന്റെ ഒരു മണിക്കൂര്‍ നീണ്ട ഹിന്ദിയിലെ പ്രസംഗത്തില്‍ മോഡി ഗുജറാത്തിലെ വംശഹത്യയെ കുറിച്ച് യാതൊന്നും പരാമര്‍ശിച്ചില്ല.
ന്യൂജേഴ്‌സിയിലെ എഡിസണിലും ഷിക്കാഗോയിലും നൂറു കണക്കിന് പേരാണ് മോഡിയുടെ പ്രസംഗം കേള്‍ക്കാനായി തടിച്ചു കൂടിയത്.

Advertisement