എഡിറ്റര്‍
എഡിറ്റര്‍
മസുക നിയമം പാസ്സാക്കുന്നതിന് ഭീമ ഹരജി ; ഒപ്പുശേഖരണത്തിന് തുടക്കമായി
എഡിറ്റര്‍
Tuesday 8th August 2017 11:59am

റിയാദ്: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ‘മാനവ് സുരക്ഷാ കാനൂന്‍’ (മസുക) നിയമം പാസ്സാക്കണ മെന്നാവശ്യപ്പെട്ടുകൊണ്ടു പാര്‍ലമെന്റിനകത്തും പുറത്തും നടക്കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് റിയാദില്‍ മതേതര ജനാധിപത്യ വേദി (Secular Democratic Alliance) നടത്തിക്കൊണ്ടിരിക്കുന്ന കാമ്പെയിന്റെ ഭാഗമായി ഇന്ത്യന്‍ പ്രസിഡന്റിനും കേരള മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയുടെ ഒപ്പുശേഖരണത്തിന് തുടക്കമായി. ആഗസ്റ്റ് 6-ന് റിയാദില്‍ നടന്ന ചടങ്ങില്‍ മുഹമ്മദലി മുണ്ടാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

ഫാസിസം ചവിട്ടിത്താഴ്ത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മഹത്തായ ഇന്‍ഡ്യന്‍ ഭരണഘടന തിരിച്ചുപിടിക്കുന്നതിനായി നടക്കുന്ന പ്രക്ഷോഭത്തില്‍ നമ്മുടെ സ്ത്രീകളും പുരുഷന്മാരും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും പങ്കാളികളാവണമെന്ന് ആമുഖപ്രഭാഷണം നടത്തിയ ഉബൈദ് എടവണ്ണ പറഞ്ഞു. ഒപ്പുശേഖരണത്തിന്റെ രീതികള്‍ ജനറല്‍ സെക്രട്ടറി നിബു മുണ്ടിയപ്പള്ളി വിശദീകരിച്ചു.

ഒന്നര മാസത്തിനുള്ളില്‍ ചുരുങ്ങിയത് 10,000 ഒപ്പുകളെങ്കിലും ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. റിയാദിലും പരിസരപ്രദേശങ്ങളിലുമുള്ള സാമൂഹ്യ സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ വഴിയും സാമൂഹമാധ്യമങ്ങള്‍ വഴിയും ലേബര്‍ ക്യാമ്പുകള്‍ വഴിയും നേരിട്ടും ഒപ്പുശേഖരണം നടത്തും. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്നും നിബു പറഞ്ഞു. ഭീമഹര്‍ജിയില്‍ ഒപ്പിടാനാഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും അര്‍ഷാദ് മേച്ചേരിയെ (0558240600) ബന്ധപ്പെടേണ്ടതാണ്.

ഐ പി ഉസ്മാന്‍ കോയ, സലിം മാഹി, ജയശങ്കര്‍ പ്രസാദ്, ജയന്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് കുഞ്ഞി, സൈനലാബ്ദീന്‍, മന്‍സൂര്‍ വേങ്ങര, ഫൈസല്‍ പൂനൂര്‍, റാഫി പാങ്ങോട്, രാജന്‍ നിലംബൂര്‍, ഹാരിസ് വാവാട്, അഷ്റഫ് മേലാറ്റൂര്‍, ലത്തീഫ് തെച്ചി, ബഷീര്‍ താമരശ്ശേരി, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ലത്തീഫ് കണ്ണൂര്‍, അയൂബ് കരൂപ്പടന്ന, ഹബീബ് റഹ്മാന്‍, അസ്ലം പാലത്ത്, എന്നിവര്‍ സംസാരിച്ചു.
നിബു മുണ്ടിയപ്പള്ളി സ്വാഗതവും ഹിദായത്ത് നിലംബൂര്‍ നന്ദിയും പറഞ്ഞു.

Advertisement