എഡിറ്റര്‍
എഡിറ്റര്‍
നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗവുമായി വിപുല്‍ ഷാ
എഡിറ്റര്‍
Saturday 8th June 2013 5:59pm

akshay-vipul

2007 ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രമായ നമസ്‌തേ ലണ്ടന്റെ രണ്ടാം ഭാഗമൊരുങ്ങുന്നു.  വിപുല്‍ ഷാ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം പതിപ്പും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
Ads By Google

താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൗ സ്‌റ്റോറിയായിരുന്നു നമസ്‌തേ ലണ്ടനെന്ന് വിപുല്‍ ഷാ പറഞ്ഞു. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്ന സുരേഷ് നായരും, റിദേഷ് ഷായും തന്നെയാണ് പുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും തിരക്കഥയുടെ പണിപുരയിലായിരുന്നു.

ആക്ഷന്‍ സിനിമകള്‍ കൈകാര്യം ചെയ്തിരുന്ന വിപുല്‍ ഷാ, അക്ഷയ് കുമാറിനെ പരീക്ഷണാടിസ്ഥാനത്തില്‍ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു നമസ്‌തേ ലണ്ടന്‍. മികച്ച പ്രതികരമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

വിപുല്‍ ഷായുടെ ജന്മദിന സമ്മാനമായിട്ടാണ് താനീ ചിത്രം സമര്‍പ്പിക്കുന്നതെന്ന് ബോളിവുഡ് സ്റ്റാര്‍ അക്ഷയ് കുമാര്‍ പറഞ്ഞു.

നമസ്‌തേ ലണ്ടന്റെ തനി ബാക്കി ഭാഗമായിരിക്കില്ല പുതിയ ചിത്രമെന്നും തികച്ചും വ്യത്യസ്തമായ പ്രമേയവുമായാണ് ചിത്രം അണിയിച്ചൊരുക്കുകയൊന്നും വുപുല്‍ ഷാ പറഞ്ഞു. വിപുല്‍ ഷായുടെ കൂടെ വീണ്ടു ഒത്തുചേരാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്നും, ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

Advertisement