എഡിറ്റര്‍
എഡിറ്റര്‍
രണ്ടാംക്ലാസുകാരനെ വിദ്യാലയത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു; സസ്‌പെന്‍ഷന്‍ മറ്റ് കുട്ടികളെ ഉപദ്രവിച്ചെന്നും പിതാവിന്റെ മോശം പെരുമാറിയെന്നും ആരോപിച്ച്
എഡിറ്റര്‍
Monday 23rd October 2017 2:51pm

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌ക്കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഗ്രീന്‍ഡ്രോം പബ്ലിക്ക് സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് അഞ്ച് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്.

അഞ്ച് വയസു മുതല്‍ പതിനാറ് വയസ് വരെ കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യഭ്യാസം നല്‍കണമെന്ന് കര്‍ശന നിയമം നിലനില്‍ക്കെയാണ് സ്‌ക്കൂള്‍ അധികൃതരുടെ നടപടി. മറ്റ് കുട്ടികളെ ഉപദ്രവിച്ചതിനും കുട്ടിയുടെ പിതാവ് സ്‌ക്കൂളിലെത്തി മോശമായി പെരുമാറിയതിനുമാണ് സസ്‌പെന്‍ഷന്‍ എന്നാണ് സ്‌ക്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

പഠനത്തില്‍ മികവി പുലര്‍ത്തുന്ന കുട്ടിയെ സ്‌ക്കൂളിലെ ആഘോഷ പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ലായിരുന്നെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. സസ്‌പെന്‍ഷനെ തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ത്തു.

Advertisement