Administrator
Administrator
ആഗോള സാമ്പത്തിക രംഗം വീണ്ടും പ്രതിസന്ധിയിലേക്ക്
Administrator
Sunday 7th August 2011 9:37am

slowdown economy and recession

ആഗോളസാമ്പത്തിക രംഗം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലുണ്ടായ സാമ്പത്തികരംഗത്തുണ്ടായ ചാഞ്ചാട്ടം ഇതിന്റെ പ്രത്യക്ഷ സൂചനയായി കണക്കാക്കാവുന്നതാണ്. ആഗോള വിപണികളില്‍ വന്‍കുതിപ്പ് നടത്തിയ ഓഹരി വിപണികള്‍ തലയും കുത്തി താഴത്തേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഗോള തലത്തില്‍ പണപ്പെരുപ്പം ഭീതിതമായ രീതിയില്‍ കുതിക്കുകയാണ്. ഇതിന്റെ ഭാഗമായി രൂപയുടെയും കറന്‍സികളുടെയും മൂല്യത്തിന് ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഡോളറിന്റെയും യൂറോയുടെയും വിലയിടിയുന്നത് രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമാണോ എന്ന് സാമ്പത്തിക വിദഗ്ദ്ധരും കോര്‍പ്പറേറ്റ് ഭീമന്മാരും ആശങ്കയോടെ നിരീക്ഷിച്ച് വരികയാണ്.

ഓഹരിവിപണി നിലംപൊത്തുമ്പോള്‍ സ്വര്‍ണ്ണവില കുതിച്ചുയരുകയാണ്. സ്വര്‍ണ്ണവില വരുംദിവസങ്ങളില്‍ ബി.എസ്.സി സൂചികയേക്കാളും ഉയരുക തന്നെ ചെയ്യും. ഓഹരിവിപണികളിലെ അസ്ഥിരത വീണ്ടും മഞ്ഞലോഹത്തിന് റെക്കോര്‍ഡ് വില സമ്മാനിക്കുമ്പോള്‍ 2008ലെ സാമ്പത്തികമാന്ദ്യത്തെക്കാളും ശക്തമായ രീതിയില്‍ മാന്ദ്യം തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്. അടുത്ത ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഉയര്‍ന്നതിനേക്കാളും തിങ്കളാഴ്ച ഉയരാനിടയുണ്ട്. കമ്മോഡിറ്റി മാര്‍ക്കറ്റില്‍ സ്വര്‍ണ്ണത്തിന് മുകളിലുള്ള നിക്ഷേപം മാത്രമാണ് ശനിയാഴ്ച സ്വര്‍ണ്ണവില രണ്ട് തവണ ഉയരാനിടയായത്. എന്നാല്‍ തിങ്കളാഴ്ച വിപണി സജീവമാകുമ്പോള്‍ വമ്പന്മാര്‍ ഓഹരിവിപണികളിലെ നിക്ഷേപം പിന്‍വലിച്ച് സുരക്ഷിതമായ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുകയാണെങ്കില്‍ സാധാരണക്കാരന് പ്രാപ്യമല്ലാത്ത നിലയിലേക്ക് സ്വര്‍ണ്ണ വില കുതിച്ചുയരാനിടയാക്കും.

slowdown economy and recession1930കളിലും 37 ലുമുണ്ടായ പ്രതിസന്ധിയെ അതിജിവിച്ച ലോകം അതിനേക്കാള്‍ തീവ്രമായ പ്രതിസനിധിയാണ് 2008 ല്‍ അഭിമുഖീകരിച്ചത്. കയറ്റിറക്കുമതികളിലെ ഉദാരതയുടെ ഭാഗമായി ലോകംമുഴുവന്‍ ഈ പ്രതിസന്ധി വ്യാപിക്കാന്‍ കാരണമായി. തുടര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ കൂടിയാലോചിച്ച് ഉത്തോജക പാക്കേജുകള്‍ കൊണ്ട് സാമ്പത്തിക രംഗത്തെ പുനരുജീവിപ്പിക്കുകയാണുണ്ടായത്.

യു.എസ് സബ്‌പ്രൈം മോര്‍ട്‌ഗേജ് ലോകത്തെ മുഴുവന്‍ ബാധിച്ചപ്പോള്‍ ഗവണ്‍മെന്റുകളെല്ലാം മാര്‍ക്കറ്റിലേക്ക് പണം ഇറക്കിയത് താല്ക്കാലികമായ രക്ഷപ്പെടലിന് കാരണമായി. ഏതാണ്ട് 2 വര്‍ഷത്തോളം ലോകം മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് പറയുകയും ചെയ്തു. എന്നാല്‍ 2011-12 സാമ്പത്തിക വര്‍ഷത്തിന്റ ഒന്നാം പാദ കണക്കുകള്‍ പരിശോധിച്ചാല്‍ ഒട്ടുമിക്ക കമ്പനികളും അവര്‍ പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല എന്ന് മാത്രമല്ല, പല കമ്പനികളും പ്രത്യേകിച്ച് ടെലികോം, ഓട്ടോമൊബൈല്‍ മാര്‍ക്കറ്റുകളിലുണ്ടായ തിരിച്ചടി കമ്പനികളെ പുതുയ നിക്ഷേപമിറക്കുന്നതിന്‍ നിന്ന് പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

യൂറോ കറന്‍സിയും ഡോളറും തിരിച്ചടി നേരിടുമ്പോള്‍ ഇന്ത്യയടക്കം മറ്റ് രാഷ്ട്രങ്ങളിലും പണപെരുപ്പം അങ്ങേയറ്റമാണ്. വികസിത യൂറോ അമേരിക്കന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക ശക്തികളെ വെല്ലുവിളിച്ച് കൊണ്ട് ബ്രസീല്‍,റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ ബ്രിക് രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാണ്. ഇത് യു എസ് അടക്കമുള്ള വന്‍ കിട രാഷ്ട്രങ്ങളുടെ മേള്‍ക്കോയ്മയെ ചോദ്യം ചെയ്യുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയെന്ന് പറയുന്ന അമേരിക്കയും യൂറോപ്പും ഇന്ന് നേരിടുന്ന പ്രതിസന്ധി ലേകത്തെ മുഴുന്‍ ബാധിക്കുമോയെന്ന് വരും ദിവസങ്ങളില്‍ നാം കണ്ടറിയേണ്ടിയിരിക്കുന്നു. ഒസാമ ബിന്‍ലാദനെ വധിച്ച് ഒരു വിധത്തില്‍ ജനപ്രിയനായി മാറാന്‍ കഴിഞ്ഞ ഒബാമക്ക് അടുത്ത സാമ്പത്തിക മാന്ദ്യം വെല്ലുവിളിയാവുന്നു.

കടബാധ്യത സംബന്ധിച്ച ആശങ്കകളില്‍ നിന്നും ചരിത്രത്തിലാദ്യമായി ക്രെഡിറ്റ് റേറ്റിങിലുണ്ടായ ഇടിവില്‍ നിന്നും എങ്ങനെ കരകയറാമെന്നാണ് അമേരിക്ക ചിന്തിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യതയായിരുന്നു ഇതു വരെ ഉയര്‍ന്ന് കേട്ടരുന്നത്. എന്നാല്‍, തൊട്ടു പിന്നാലെ ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വായ്പാ പരിധി ഉയര്‍ത്താനുള്ള നിര്‍ണായക ബില്ലില്‍ പാസാക്കുക വഴി ഒരു തരത്തില്‍ കരകയറുന്ന വേളയിലാണ് അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ് താഴേക്ക് പോവുന്നത്. ഇത അമേരിക്കയുടെ വിശ്വസ്തതയെ സംശയമുണര്‍ത്തുന്നതാണ് .

economiഊഹകച്ചവടം ബ്ലഡി കാസിനോവയെന്ന് ജി -8 ഉച്ചകോടിയില്‍ പ്രത്യേക ഷണിതാവും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിങ് ആലന്കാരികമായിട്ടാണ് പറഞ്ഞതെങ്കിലും ഓഹരി വിപണി തന്നെയാണ് വീണ്ടും ലോകസാമ്പത്തിക രംഗത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്. സൂചികകള്‍ പഴയത്‌പോലെ ഉയര്‍ന്നെങ്കിലും ചീട്ട് കൊട്ടാരം തകരുന്നത് പോലെയാണ് താഴോട്ട്പതിക്കുന്നത്.

വെള്ളിയാഴ്ച ക്ലോസ് ചെയ്ത ഓഹരിവിപണി തിങ്കളാഴ്ച വീണ്ടും സജീവമാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിന് പിറകേയാണെങ്കില്‍ ലോകം വീണ്ടും മാന്ദ്യകാലത്തേക്കാകും നീങ്ങുക. പഴയതുപോലെ സര്‍ക്കാരും മറ്റ് ഏജന്‍സികളും കമ്പോളത്തിലേക്ക് പണമൊഴുക്കാനും ഉത്തേജക പാക്കേജുകളും പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. 2008 ല്‍ സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് ചിദംബരാദികള്‍ കോടികള്‍ ഇറക്കിയാണ് കമ്പോളത്തെ നിലനിറുത്തിയത്.എന്നാല്‍ ഇന്ദിരാഗാന്ധിയുടെ ദേശീയവതികരണത്തിന്റെ പോളിസി കൂറെയൊക്കെ പിന്തപടരുന്ന ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി ഇത് എങ്ങിനെയാണ് കൈകാര്യം ചെയ്യുകയെ്ന്നത് കാത്തിരിന്ന് കാണേണ്ടി തന്നെ വരും.

അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ് ഇടിഞ്ഞു

സാമ്പത്തിക സഹകരണ ചര്‍ച്ചകള്‍ക്കായി ധനമന്ത്രി യുകെയിലേക്ക്

ഓഹരിവിപണിയില്‍ കനത്ത ഇടിവ്

സ്വര്‍ണവില 18,000 കടന്നു

കടപരിധി ബില്ലിന് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം

രൂപയുടെ മൂല്യം കൂടി, ഡോളര്‍ ഇടിഞ്ഞു

അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു

എയര്‍ടെല്ലിന്റെ ആദ്യപാദ ലാഭത്തില്‍ കുറവ്

കാര്‍ വിപണിക്ക് വേഗം കുറയുന്നു

എച്ച്.എസ്.ബി.സി 30,000ത്താളം തസ്തികികള്‍ വെട്ടിക്കുറക്കുന്നു

ഗ്രീസ് സാമ്പത്തിക പാക്കേജിന് യൂറോസോണ്‍ അംഗീകാരം

വില്‍പനയില്‍ ഇടിവ് തുടരുന്നു; നോക്കിയയുടെ നഷ്ടം 2000കോടി കവിഞ്ഞു

ദുബായ് ഓഹരി മാര്‍ക്കറ്റില്‍ വീണ്ടും വന്‍ തകര്‍ച്ച

വോഡാഫോണ്‍ യു കെയില്‍ 500 തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു

പൊന്നിന് പൊന്നുംവില

Advertisement