എഡിറ്റര്‍
എഡിറ്റര്‍
പൊതുമേഖലാ കമ്പനികളില്‍ 25% പൊതുജന ഓഹരി സെബി നിര്‍ബന്ധമാക്കുന്നു
എഡിറ്റര്‍
Friday 20th June 2014 7:34pm

sebi

ന്യൂദല്‍ഹി: പൊതു മേഖലാ സ്ഥാപനങ്ങളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമാക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശം നല്‍കി. നിലവിലെ പത്ത് ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്താനുള്ള തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉണര്‍വ് പകരുമെന്ന് സെബി വിലയിരുത്തുന്നു.

കേന്ദ്രസര്‍ക്കാരിന് 60,000 കോടി രൂപയുടെ അധികവരുമാനം നേടാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് സെബി വ്യക്തമാക്കി. ഓഹരി പങ്കാളിത്തത്തില്‍ പൊതുജന പങ്കാളിത്തം ഊര്‍ജിതമാക്കിക്കൊണ്ട്, മാര്‍ക്കറ്റിനെ കൂടുതല്‍ സുതാര്യവും ശക്തവും സൗഹാര്‍ദ്ദപരവും ആക്കാനാണ് സെബി ലക്ഷ്യമിടുന്നത്. കോള്‍ ഇന്ത്യ, സ്റ്റീല്‍ അതോറിട്ടി, എന്‍.എച്ച്.പി.സി., എന്‍.എം.ഡി.സി., ഹിന്ദുസ്ഥാന്‍ കോപ്പര്‍, എസ്.ജെ.വി.എന്‍. എന്നിവയാണ് 75 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍.

പൊതു ഓഹരി പങ്കാളിത്തം ഇരുപത്തഞ്ച് ശതമാനമാക്കുന്നത് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പിന്നീട് ഓഹരി മറിച്ചു വില്പനയിലൂടെ മികച്ച ഫണ്ട് നേടാനും കേന്ദ്ര സര്‍ക്കാരിനെ സഹായിക്കും. മാര്‍ക്കറ്റിലേക്ക് പുതിയ നിക്ഷേപകര്‍ കടന്നുവരാന്‍ ഈ നീക്കം ഉപകരിക്കുമെന്നും സെബി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വെറും ഒരു ശതമാനം റീട്ടെയില്‍ നിക്ഷേപകരാണ് മാര്‍ക്കറ്റിലുള്ളത്.

Advertisement